HOME
DETAILS

കെവിന്‍ വധക്കേസ് വിധി 22ലേക്ക് മാറ്റി, ദുരഭിമാനക്കൊലയെന്നതിന് വ്യക്തത വേണം

  
backup
August 14, 2019 | 8:49 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-22%e0%b4%b2%e0%b5%87

 

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് 22 ലേക്ക് മാറ്റി. കേസ് ദുരഭിമാനക്കൊലയാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നതിനായി മാറ്റിയത്. ഇന്നലെ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ദുരഭിമാനക്കൊലയാണോ എന്നതില്‍ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. താഴ്ന്ന ജാതിയിലുള്ള കെവിനുമായുള്ള വിവാഹബന്ധം അംഗീകരിക്കാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന വിശദീകരണം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കെവിന്‍ പിന്നാക്ക സമുദായക്കാരനാണ്. ഇതു സംബന്ധിച്ച് വില്ലേജില്‍ നിന്നും രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍ ഇത് ദുരഭിമാനക്കൊല തന്നെയാണ് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്‍ താഴ്ന്ന ജാതിയില്‍പെട്ട ആളായതിനാല്‍ നീനുവുമായുള്ള വിവാഹം അംഗീകരിക്കാന്‍ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തയാറായില്ല. മുഖ്യസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. ഇതെല്ലാം ജാതീയത വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ക്രൈസ്തവര്‍ക്കിടയില്‍ താഴ്ന്ന വിഭാഗമോ ഉയര്‍ന്ന വിഭാഗമോ ഇല്ലെന്നായിരുന്നു പ്രതിഭാഗം മറുവാദം ഉന്നയിച്ചത്. മൂന്നു തലമുറകളായി തങ്ങള്‍ ക്രൈസ്തവരാണെന്നാണ് മുഖ്യസാക്ഷി അനീഷ് പറഞ്ഞിട്ടുണ്ട്. കെവിന്റെയും തന്റെയും മുത്തച്ഛന്മാര്‍ മുതല്‍ ക്രിസ്ത്യാനികളായിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ വ്യത്യസ്ത ജാതി -മത വിഭാഗങ്ങളിലുള്ളവരാണെന്നും ഈ സാഹചര്യത്തില്‍ ദുരഭിമാനക്കൊലയെന്ന് എങ്ങനെ പറയാനാകുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കെവിന്റെയും നീനുവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്തിക്കൊടുക്കാമെന്ന് ചാക്കോ പൊലിസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. ദുരഭിമാനം ഉണ്ടെങ്കില്‍ ഇത് സമ്മതിക്കുമോയെന്നും പ്രതിഭാഗം ചോദിച്ചു. ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് ചാക്കോ ഇങ്ങനെ പറഞ്ഞതെന്ന് നീനുവും മൊഴി നല്‍കിയതായി പ്രതിഭാഗം കോടതിയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ നവാസ് മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 days ago