HOME
DETAILS
MAL
കഷോഗി തിരോധാനം: മൈക്ക് പോംപിയോ സഊദിയിലേക്ക്
backup
October 15 2018 | 15:10 PM
റിയാദ്: സഊദി മാധ്യമ പ്രവർത്തകൻ ജമാല്‍ കഷോഗി തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പുതിയ നീക്കവുമായി അമേരിക്ക രംഗത്ത്. സഊദിക്കെതിരെ ഉപരോധമേർപ്പെടുത്തുമെന്ന് ഭീഷണി ഉയർത്തിയതിന് പിന്നാലെ പ്രശ്നം ചർച്ച ചെയ്യാൻ യു.എസ് സെക്രട്ടറി മൈക്ക് പോംപിയോയെ സഊദിയിലെക്കയക്കുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി സഊദി ഭരണാധികാരി സൽമാൻ രാജാവുമായി ചർച്ച ചെയ്യുന്നതിന് മൈക്ക് പോംപിയോയെ ഉടൻ തന്നെ സഊദിയിലേക്കയക്കുമെന്നു ട്രംപ് വാഷിങ്ടണ്ണിൽ അറിയിച്ചു. മണിക്കൂറുകൾക്കകം സഊദിയിലേക്ക് മൈക്ക് പോംപിയോ യാത്രയാകുമെന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റു ചില രാജ്യങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങൾ വ്യക്തമാക്കിയതായി അന്ത്രാരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."