HOME
DETAILS
MAL
ഉംറ കഴിഞ്ഞ് മടങ്ങിയ ഇന്ത്യന്‍ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു
backup
June 04 2017 | 23:06 PM
റിയാദ്: ഉംറ നിര്‍വഹിച്ചു മടങ്ങിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഡോക്ടര്‍ മരിച്ചു. അതിവേഗപാതയായ ദലമിലാണ് അപകടം. ആന്ധ്രപ്രദേശ് ഗുര് നസറോപേട്ട് സ്വദേശിയും സുല്ഫ് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ ഡോ. സഹീറിന്റെ ഭാര്യ ഡോ. സറീന ഷൈഖ് (30) ആണ് മരിച്ചത്. ഇവരും ഇതേ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അപകടത്തില്‍ ഭര്‍ത്താവ് സഹീര്‍, മകന് ശൈഖ് റയ്യാന്‍ അഹമ്മദ് (8), മകള്‍ ഷൈഖ് റിംഷാ തസ്നീമിന് (3) എന്നിവര്‍ക്കും പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ 8.30 ഓടെ അപകടത്തില്‍ പെടുകയായിരുന്നു. കുടുംബം സുല്‍ഫില്‍ എത്തിയിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ചു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനവും ദലമില്‍ അപകടത്തില്‍പ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."