HOME
DETAILS

സഊദി തൊഴിൽ മേഖല അടുത്ത മാസത്തോടെ കൂടുതൽ സജീവമാകും; 700 പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്

  
backup
October 15 2018 | 16:10 PM

5654645645978654314313
റിയാദ്: സഊദിയിൽ അടുത്ത മാസത്തോടെ തൊഴിൽ മേഖല കൂടുതൽ ഉണർവാകുമെന്നു റിപ്പോർട്ടുകൾ. പുതുതായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ രാജ്യത്തിന്റെ നിലവിലെ തൊഴിൽ മേഖലയിലെ മാന്ദ്യതക്ക് താൽകാലിക പരിഹാരം കാണുമെന്നാണ് റിപ്പോർട്ടുകൾ  സഊദി വിഷൻ 2030 ലക്ഷ്യമാക്കിയുള്ള ചില പദ്ധതികൾക്ക് അടുത്ത ഈ മാസം അവസാനത്തോടെ തുടക്കം കുറിക്കുന്നതോടെ കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാകുമെന്നും ഇത് രാജ്യത്തെ തൊഴിൽ വിപണിക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എഴുന്നൂറോളം പുതിയപദ്ധതികളാണ് വരും മാസങ്ങളിൽ പ്രവർത്തനമാരംഭിക്കുക. 
 
ഈ മാസം അവസാനത്തോടെ നടക്കുന്ന സഊദി ബിൽഡ് 2018 എക്‌സിബിഷനിൽ ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും. പദ്ധതികളുടെആസൂത്രങ്ങളും ബന്ധപ്പെട്ട വിശദീകരണങ്ങളും എക്‌സിബിഷനിൽ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ലോകത്തെ വിവിധങ്ങളായ 32 രാജ്യങ്ങളിൽ നിന്നുള്ള 512 കമ്പനികളാണ് എക്ഷിബിഷനിൽ പങ്കടുക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. എക്സിബിഷന്‍ സെന്‍റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ ശൈഖാണ് ഇക്കാര്യം പറഞ്ഞത്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടെ 2022 വരെ നീളുന്ന പദ്ധതികള്‍ തൊഴില്‍ മേഖലയില്‍ വരും നാലു വർഷങ്ങളിൽ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സഊദി വിഷന്‍ 2030ന്‍റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണം, നിര്‍മാണോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതു കൂടിയായിരിക്കും സഊദി ബില്‍ഡ് 2018. സഊദി മാര്‍ബിള്‍ 2018 എന്ന പ്രദര്‍ശനവും നിര്‍മാണ രംഗത്തെ ഭീമന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും ആല്‍ശൈഖ് കൂട്ടിച്ചേര്‍ത്തു. സഊദിയിൽ വരും വർഷങ്ങളിൽ വൻ തൊഴിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago