HOME
DETAILS

കോട്ടയത്തിനും കുട്ടനാടിനും കാവലാകാന്‍ മീനച്ചിലാറില്‍ അണക്കെട്ടു വേണം

  
backup
August 14, 2019 | 9:05 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf

 

 

 

പി.എം ശെരീഫ്


ഈരാറ്റുപേട്ട: ഉരുള്‍പ്പൊട്ടലും പെരുമഴയും വന്നാല്‍ പ്രളയദുരിതംപേറിയും വേനലില്‍ വരണ്ടും ഒഴുകുന്ന മീനച്ചിലാറിന്റെ സംരക്ഷണത്തിന് ഈരാറ്റുപേട്ടയില്‍ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ അനുഭവിച്ച വെള്ളപ്പൊക്കദുരിതം വലിയ തോതില്‍ ലഘൂകരിക്കാന്‍ അണക്കെട്ടു നിര്‍മിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
മീനച്ചിലാറിലെ അനിയന്ത്രിതമായ നീരൊഴുക്കു മൂലം പടിഞ്ഞാറന്‍ മേഖലയിലുള്‍പ്പെടെ കോടികളുടെ കൃഷിനാശവും നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകരുന്നതും നിത്യസംഭവമാണ്.
കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ശുദ്ധജലക്ഷാമം പരിഹരിക്കുവാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 35 വര്‍ഷം മുമ്പ് മീനച്ചിലാറ്റില്‍ അണക്കെട്ടു നിര്‍മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.
മീനച്ചില്‍ റിവര്‍ വാലി പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ധനമന്ത്രി കെ.എം മാണിയും ജലസേചന മന്ത്രി എം.പി.ഗംഗാധരനും ചേര്‍ന്ന് ഈരാറ്റുപേട്ടയ്ക്കു സമീപം അടുക്കത്ത് തറക്കല്ലിട്ടിരുന്നു. ഇതിനായി അടുക്കത്ത് ഓഫിസും ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കുകയും ചെയ്തിരുന്നു. വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറില്‍ ജലസമൃദ്ധി നിലനിര്‍ത്തുവാനും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാട്ടും വര്‍ഷക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
പിന്നീടു വന്ന നയനാര്‍ സര്‍ക്കാര്‍ ഈ പദ്ധതി ഒഴിവാക്കി പകരമായി മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുകയായിരുന്നു.
എന്നാല്‍ ഈ ചെക്ക്ഡാമുകള്‍ മീനച്ചിലാറിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി. വേനല്‍ക്കാലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൊണ്ട് നദി മലിനമായി ശുദ്ധജല ക്ഷാമം രൂക്ഷമായി.
പല ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കു വംശനാശം സംഭവിക്കുകയും നദിയിലെ മണല്‍പരപ്പുകള്‍ ഇല്ലാതാകുകയും ചെയ്തു. അതോടെ ജലം സംഭരിക്കുവാനുള്ള ശേഷി മീനച്ചിലാറിന് നഷ്ടപ്പെട്ടു. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പല നദീതട പദ്ധതികള്‍ക്കും തുടക്കം കുറിച്ചിരുന്നു. മീനച്ചില്‍ റിവര്‍ വാലി പദ്ധതിയൊഴിച്ച് ബാക്കിയെല്ലാം കമ്മിഷന്‍ ചെയ്യുകയും ചെയ്തിരുന്നു. പാലായില്‍ മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  a month ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  a month ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  a month ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  a month ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  a month ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  a month ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  a month ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  a month ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  a month ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  a month ago