യമന്‍ നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ പട്ടിണിയിലേക്കെന്ന് യു.എന്‍
സന: യമന്‍ നൂറ്റാണ്ടുകള്‍ക്കിടയിലെ ലോകത്തിലെ ഏറ്റവും വലിയ പട്ടിണിയിലേക്കെന്ന് യു.എന്‍ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അടുത്ത മൂന്ന് മാസത്തിനിടെ 1.3 കോടി ജനങ്ങള്‍ പട്ടിണിയിലാവുമെന്ന് യമനിലെ യു.എന്‍ പ്രതിനിധി ലൈസ് ഗ്രാന്‍ഡെ പറഞ്ഞു.
21ാം നൂറ്റാണ്ടിലൂടെയാണ് ലോകം നീങ്ങുന്നത്. എന്നാല്‍, എത്യോപ്യയിലും സോവിയറ്റ് യൂനിയന്റെ ചില ഭാഗങ്ങളിലും കഴിഞ്ഞ കാലങ്ങളിലുണ്ടായത് പോലെയുള്ള പട്ടിണികള്‍ ഇനിയും നമുക്ക് സങ്കല്‍പ്പിക്കാനാവില്ല.
അത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാവില്ലെന്ന് പലരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, സത്യത്തില്‍ യമന്‍ അത്തരം ഒരു ദുരന്തത്തിലേക്കാണ് പോവുന്നത്. ആക്രമണങ്ങളില്‍ പങ്കെടുക്കുന്നവര്‍ തന്നെ സാധാരണക്കാര സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം- ലൈസ് ഗ്രാന്‍ഡെ പറഞ്ഞു.
2015 മുതല്‍ വിമതരായ ഹൂതികളുടെയും സഖ്യസേനയും ഇടയി ല്‍ യമനില്‍ നടക്കുന്ന യുദ്ധത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."