വിയ്യൂര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് സാജിതക്ക് വിശിഷ്ട സേവാമെഡല്‍
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജയില്‍ മേധാവികള്‍ക്കുള്ള കറക്ഷനല്‍ സര്‍വിസ് സ്തുത്യര്‍ഹ സേവാ മെഡലിന് വിയ്യൂര്‍ വനിതാ ജയില്‍ ആന്റ് കറക്ഷനല്‍ ഹോമിലെ ഡപ്യൂട്ടി സൂപ്രണ്ട് എല്‍. സാജിത അര്‍ഹയായി. 37 സ്തുത്യര്‍ഹ സേവാമെഡല്‍, മൂന്ന് വിശിഷ്ട സേവാമെഡല്‍ എന്നിങ്ങനെയാണ് ഈയിനത്തില്‍ രാജ്യത്ത് നല്‍കിയത്. കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് മെഡല്‍ ലഭിച്ചത്. സി.ഐ.എസ്.എഫ് വിഭാഗത്തില്‍ കൊച്ചി യൂനിറ്റ് അസി. സബ് ഇന്‍സ്‌പെക്ടര്‍ ടി. പി അബ്ദുല്ലത്തീഫും സ്തുത്യര്‍ഹ സേവനത്തിനുള്ള അവാര്‍ഡിന് അര്‍ഹനായി
മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുള്‍ കരീം വിശിഷ്ട സേവനത്തിനുള്ള പൊലിസ് മെഡലിന് അര്‍ഹനായി. കേരളത്തില്‍ നിന്നുള്ള 13 പോലിസ് ഉദ്യോഗസ്ഥരും ഫയര്‍ സര്‍വീസ് വിഭാഗത്തില്‍ നാലു പേരും രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി. കേരളത്തില്‍ നിന്ന് മൂന്നു പേര്‍ പൊലിസ് ട്രെയിനിങ് എക്‌സലന്റ് അവാര്‍ഡിനും അര്‍ഹരായി.
എറണാകുളം ജില്ലാ പോലിസ് മേധാവി എസ്. സുരേന്ദ്രന്‍, എറണാകുളം സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി സൂപ്രണ്ട് കെ. വി വിജയന്‍, എം.എസ്.പി അസി. കമാന്‍ഡന്റ് ശ്രീരാമ തെലെംഗാല, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ള, തൃശൂര്‍ ക്രൈം ഡിപ്പാര്‍ട്ടുമെന്റ് ഡപ്യൂട്ടി സൂപ്രണ്ടന്റ് ശ്രീനിവാസന്‍ ധര്‍മരാജന്‍, കല്‍പ്പറ്റ ഡപ്യൂട്ടി സൂപ്രണ്ട് തോട്ടത്തില്‍ പ്രജീഷ്, തൃശൂര്‍ കെ.എ.പി കമാന്‍ഡന്റ് വില്‍സണ്‍ വര്‍ഗീസ് പാലശേരി, ഡി.സി.ആര്‍.ബി തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷനര്‍ സജി നാരായണന്‍ വീട്ടിക്കാക്കുഴിയില്‍, കാസര്‍കോഡ് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ബാനുമതി ചെമഞ്ചേരി, കുട്ടിക്കാനം ആംഡ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ മദനന്‍ നായര്‍, തിരുവനന്തപുരം ജില്ലാ പൊലിസ് കമാന്‍ഡ് സെന്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ലാല്‍, മലപ്പുറം അസി. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, വി.എ.സി.ബി മലപ്പുറം അസി. സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് പുല്ലഞ്ചേരിയില്‍. ഫയര്‍ സര്‍വിസ് വിഭാഗത്തില്‍ എം.രാജേന്ദ്രനാഥ്, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ഇ. ഷിഹാബുദ്ദീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."