HOME
DETAILS

ഇന്നലെ തന്നെ നാഗാ ദേശീയ പതാക ഉയര്‍ത്തി 'സ്വതന്ത്ര്യദിനം' ആഘോഷിച്ച് മണിപ്പൂരിലെ നാഗാ വിഭാഗം

  
backup
August 15 2019 | 06:08 AM

naga-national-flag-hoisted-across-naga-inhabited-areas-on-independence-day



മണിപ്പൂര്‍: സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ വച്ച് 'ഒരൊറ്റ രാജ്യം ഒരൊറ്റ ഭരണഘടന എന്ന നയം നടപ്പാക്കി' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗിക്കുന്നതിന് തൊട്ടു തലേദിവസം മണിപ്പൂരില്‍ സ്വന്തം ദേശീയപതാക ഉയര്‍ത്തി മണിപ്പൂരിലെ നാഗാ വിഭാഗക്കാര്‍. ഇന്ത്യയുടെ സ്വതന്ത്രദിനമായ ഓഗസ്റ്റ് 15ന്റെ തലേദിവസം ആണ് മണിപ്പൂരിലെ നാഗാ വിഭാഗക്കാര്‍ 'നാഗാ ദേശീയ പതാക' ഉയര്‍ത്തി 73ാം നാഗാ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് ഏറ്റവും വലിയ ആഘോഷം നടന്നത്. ഇവിടെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ആദ്യമായി 'നാഗാ ദേശീയ പതാക' ഉയര്‍ത്തിയത്. പരിപാടിക്ക് പതിവിലും വലിയ ജനപങ്കാളിത്തം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 

കടോമി പൊതുമൈതാനത്ത് നാഗാ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ നാഗാലന്റിന്റെയും മ്യാന്‍മറിന്റെയും സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാഗാ വിഭാഗക്കാര്‍ പങ്കുചേര്‍ന്നു. 'ഒരേ ലക്ഷ്യം, ഒരേ ഭാഗധേയം' എന്ന ആശയത്തിനു കീഴിലായിരുന്നു നാഗാ വിഭാഗക്കാര്‍ അണിനിരന്നത്. 'നാഗാ ദേശീയ പതാക' ഉയര്‍ത്തിയാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനുശേഷം നാഗാ തദ്ദേശ നേതാക്കള്‍ പ്രസംഗിക്കുകയും 'നാഗാ ദേശീയ ഗാനം' ആലപിക്കുകയും ചെയ്തു.

നാഗാലാന്റിനെ പ്രത്യേക രാഷ്ട്രമായി നിര്‍ത്തണമെന്നു വാദിക്കുന്ന നാഗാ നാഷണല്‍ കൗണ്‍സില്‍ 1947 ആഗസ്റ്റ് 14ന് തങ്ങളുടെ സ്വാതന്ത്ര്യദിനം ഇന്നാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയിലേക്ക് അധികാരം കൈമാറിയാലും തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനായിരുന്നു ഇത്തരമൊരു പ്രഖ്യാപനം നടന്നത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളിലുള്ള നാഗാ വിഭാഗക്കാര്‍ ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു വരുന്നുണ്ട്. എന്നാല്‍, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സവിശേഷ സാഹചര്യത്തില്‍ നാഗാ ആഘോഷങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടായതാണ് ഇത്തവണത്തെ പ്രത്യേകത.

Naga national flag’ hoisted across Naga-inhabited areas on ‘Independence Day’



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago