സൗജന്യ കലാപരിശീലനവുമായി പാട്ടുകുളങ്ങര വിപഞ്ചിക
ചേര്‍ത്തല: രണ്ട് പതിറ്റാണ്ടത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി പാട്ടുകുളങ്ങര വിപഞ്ചിക നാടന്‍പാട്ട്, ഫ്‌ളൂട്ട്, കാവ്യാലാപനം തുടങ്ങിയവയില്‍ കുട്ടികള്‍ക്കു സൗജന്യ കലാപരിശീലനമൊരുക്കി ഈ വര്‍ഷത്തെ നവരാത്രി ആഘോഷിക്കുന്നു.
ഇതിനൊപ്പം എല്ലാവര്‍ക്കുമായി സൗജന്യ യോഗാപരിശീലനവും ചിരിയോഗയുമൊരുക്കി യോഗാഗ്രാമവും കുട്ടികള്‍ക്കായി വ്യക്തിത്വവികസനം നാട്ടറിവ് കഥാപ്രസംഗം തുടങ്ങിയവയില്‍ ക്ലാസുകളും പ്രകൃതിയെ അറിയുവാനുള്ള യാത്രകളുമായി കുട്ടികളുടെ ഗ്രാമവും വിപഞ്ചികക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 30 ലധികം സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ഇതിനകം സൗജന്യ ചിരിയോഗാ ക്ലാസുകള്‍ നടത്തിയിട്ടുണ്ടെന്ന് വിപഞ്ചിക സെക്രട്ടറി വി.വിജയനാഥ്, പ്രസിഡന്റ് തുറവൂര്‍ പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗീതസഭ നേതൃത്വത്തില്‍ പാട്ടുകുളങ്ങര വിപഞ്ചിക ഹാളില്‍ നവരാത്രി ആഘോഷം തുടങ്ങി. 18ന് രാവിലെ ഒന്‍പതിന് സംഗീതാരാധന പള്ളിപ്പുറം ഷിബു ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ കാലാപരിശീലനത്തില്‍ വിദ്യാരംഭം രണ്ടിന് വിപഞ്ചിക കുട്ടികളുടെ ഗ്രാമത്തിന്റെ കലാപരിപാടികള്‍. 3.30ന് സാഹിത്യ സദസ്, കവിയരങ്ങ്, കഥയരങ്ങ്, നാടന്‍പാട്ട്, കാവ്യാലാപനം എന്നിവയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."