വ്യാപാരി വ്യവസായി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനുള്ള ജോബി വി ചുങ്കത്ത് വിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി.
യുക്തി രഹിതമായ കാരണങ്ങള്‍ കാണിച്ച് ഏകോപന സമിതിയുടെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജോബി വി ചുങ്കത്ത് അനുയായിയായ ഫിറോസ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഏകോപന സമിതിയുടെ ഭരണഘടന പ്രകാരം ജില്ലാ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഈ ചട്ടം പാലിച്ചുകൊണ്ടണ്ട് അഡ്ഹോക് കമ്മിറ്റി നടത്തുന്ന തെരഞ്ഞെടുപ്പിന് മാത്രമേ സാധുതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ഇന്ന് രാവിലെ 10ന് സൂര്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, സംസ്ഥാന ട്രഷറര്‍ ദേവസ്യമേച്ചേരി, വരണാധികാരി അഹമ്മദ് ഷരീഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."