പത്ത് സ്‌കൂളുകളില്‍ മഴവെള്ള സംഭരണി
മലപ്പുറം: ജില്ലയില്‍ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പത്ത് സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് മഴവെള്ള സംഭരണി ഒരുക്കും. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന സ്‌കൂളുകളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു അന്തിമപട്ടിക തയാറാക്കും.
സോഷ്യാ ഇക്കണോമിക് യൂനിറ്റാണ് പദ്ധതി തയാറാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ സെപ്റ്റംബറിനകം 40 ശതമാനവും ഡിസംബറില്‍ ബാക്കി 30 ശതമാനവും പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി പ്രീതി മേനോന്‍ യോഗത്തില്‍ അറിയിച്ചു.
മാര്‍ച്ചില്‍ 15 ശതമാനം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് നിര്‍ദേശമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിര്‍മിക്കാനുദ്ദേശിക്കുന്ന ഫുട്ബാള്‍ അക്കാദമി നിലനിര്‍ത്തണമെന്ന് എ.കെ അബ്ദുറഹ്മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 2015ല്‍ തീരുമാനിച്ച പദ്ധതി ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് നിലവിലെ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നതെന്നും ഒന്‍പത് മുതല്‍ 20 വയസു വരെയുള്ളവര്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്‍കുന്നതിനുള്ള അക്കാദമിയായി കൊണ്ടുവരാന്‍ ജില്ല പഞ്ചായത്ത് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."