വല്ലങ്ങിയിലെ ക്വാറി മാഫിയക്ക് റവന്യൂ വകുപ്പ് സഹായം
പാലക്കാട് :വീടുവെക്കാന്‍ വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്തു ചെറിയ പുര നിര്‍മിച്ചതിന് കെ.എല്‍.യു നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ ജയിലിടച്ച വല്ലങ്ങിയിലെ വില്ലേജ് ഉദ്യോഗസ്ഥര്‍, 82 സെന്റ് മിച്ചഭൂമി കൈയേറി പാറപ്പൊട്ടിച്ചു് സര്‍ക്കാരിന് കോടികള്‍ നഷ്ടം ഉണ്ടാക്കിയ ക്രഷര്‍ ഉടമക്കെതിരെ നടപടിയെടുക്കാന്‍ തയാറാവുന്നില്ലെന്നു് ആക്ഷേപം.
കഴിഞ്ഞു പത്തു വര്‍ഷത്തോളമായി മിച്ചഭൂമിയിലെ പാറ പൊട്ടിച്ചു സമീപത്തെ ക്രഷറില്‍ പാറപ്പൊടിയാക്കി വില്‍പ്പന നടത്തിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത് .എന്നാല്‍ അതെ വില്ലേജിലെ ഉദ്യോഗസ്ഥര്‍ വിത്തനശ്ശേരി നടക്കാവ് ഹംസയുടെ മകള്‍ ഷെറീന ഒരു കൊച്ചു വീടുണ്ടാക്കാന്‍ സമീപത്തെ കര്‍ഷകനായ ശശീന്ദ്രനില്‍ നിന്നും 2015-16ല്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങിച്ചു. മണ്ണിട്ട് നികത്തിയ നിലയിലുളള സ്ഥലമാണ് ഇവര്‍ വാങ്ങിയത്.ഇവിടെ താമസിക്കാന്‍ ഓലകൊണ്ട് ചെറിയൊരു പുര നിര്‍മിച്ചു.താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തി കെ. എല്‍. യൂ വാങ്ങിക്കാതെ സ്ഥലം മണ്ണിട്ട് നികത്തിയെന്നു പറഞ്ഞു കേസിന് പോയത് .എന്നാല്‍ ഈ സ്വകാര്യ വ്യക്തിയും വയല്‍ നികത്തിയാണ് കച്ചവടം നടത്താന്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളതെന്ന പരാതിയും നിലവിലുണ്ട്
പരാതി കിട്ടിയ ഉടന്‍ വല്ലങ്ങി വില്ലേജിലെ ഉദ്യോഗസ്ഥര്‍ വയല്‍ നികത്തിയെന്ന വ്യാജ കുറ്റം ചുമത്തി ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തു.ഇതിനെ തുടര്‍ന്ന് പൊലീസിലും പരാതി നല്‍കിയതോടെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജ്യാമ്യം നേടിയിരിക്കുകയാണ് ഷെറീന.
എന്നാല്‍ ഇവര്‍ വാങ്ങിയ സ്ഥലത്തിന് അപ്പുറത്തും ഇപ്പുറത്തുമായി പതിനഞ്ചോളം പേര്‍ പാടം നികത്തി വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ചെറു വിരലനക്കാന്‍ വല്ലങ്ങിയിലെ വില്ലേജ് അധികൃതര്‍ തയാറായിട്ടില്ല.
മാത്രമല്ല ആതനാട് മലയിലെ താഴെ ചെറുകിട റബ്ബര്‍ കൃഷിചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്തു നിന്നും 20 ഏക്കറോളം വരുന്ന സ്ഥലത്ത് മുഴുവന്‍ പാറയും തുരന്ന് കരിങ്കല്ല് കടത്തുവാനും ഒത്താശ ചെയ്തു കൊടുത്ത വില്ലേജ് ഓഫീസ് മുതല്‍ ആര്‍ ഡി ഓ ഓഫിസുവരെയുള്ള ഉദ്യോഗസ്ഥര്‍, വീടുണ്ടാക്കാന്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങിയ വീട്ടമ്മക്കെതിരെ കേസെടുക്കാന്‍ കാട്ടിയ ആവേശം വലിയ നിയമ ലംഘനം നടത്തിയ ക്വാറി,ക്രഷര്‍ ഉടമകള്‍ക്കെതിരെ കമാന്നൊരക്ഷരം മിണ്ടാതിരിക്കുകയാണിപ്പോള്‍. ഇതിനിടെ വനം വകുപ്പ് കോടതിയില്‍ നിയമ നടപടികള്‍ ആരംഭിച്ചതിനാല്‍ മാത്രമാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
തയ്യല്‍ തൊഴില്‍ ചെയ്തു ഉപജീവനം കഴിക്കുന്ന ഷെറീന സ്വരൂക്കൂട്ടിയ പൈസ കൊണ്ടാണ് അഞ്ചു സെന്റ് സ്ഥലം വാങ്ങിച്ചത്. ഇപ്പോള്‍ ആ പൈസയും പോയി. കേസും നടത്തേണ്ട അവസ്ഥയിലാണിവര്‍. വാടകവീട്ടിലാണ് ഷെറീനയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ താമസിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."