സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് വിദേശയാത്രക്കുള്ള ക്ലിയറന്‍സ് നിഷേധിച്ച് പൊലിസ്
കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് വിദേശയാത്രക്കുള്ള ക്ലിയറന്‍സ് നിഷേധിച്ച് പൊലിസ്. ദമസ്കസില്‍ അടുത്ത മാസം എട്ടു മുതല്‍ പത്ത് വരെ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി പി. രാജു നിലവിലുള്ള പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പൊലിസ് വെരിഫിക്കേഷനില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസുള്ളതായി സ്പെഷല്‍ ബ്രാഞ്ച് പാസ്പോര്‍ട്ട് ഓഫിസറെ അറിയിച്ചു. ഇതോടെ രാജുവിന് പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യമുണ്ടായി. എറണാകുളത്തെ കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരുക്കേറ്റിരുന്നു. ഇതില്‍ പി. രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവരടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്കെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. പൊലിസ് ക്ലിയറന്‍സ് നല്കാന് ഇടപെടണമെന്ന് കാണിച്ച് പി. രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."