ദുരിതാശ്വാസം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മേയര്‍
കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് മേയര്‍ സൗമിനി ജെയിന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൊച്ചി മേയറുടെ സജീവ പങ്കാളിത്തം ഇല്ല എന്ന തരത്തിലുള്ള പ്രചാരണങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ 50 ലക്ഷം രൂപ നല്‍കും. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരായി നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു. തിരുവനന്തപുരം മേയറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. നിരവധിയാളുകളാണ് മേയര്‍ വി.കെ പ്രശാന്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനടിയില്‍ വരുന്ന കമന്റുകളിലാണ് കൊച്ചിമേയര്‍ക്കെതിരേ പലരും വിമര്‍ശനം ഉന്നയിച്ചത്.
പത്തോളം ലോഡ് സാധനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ കയറ്റി അയച്ചത്. ദിവസേന രണ്ട് ലോഡ് എന്ന കണക്കിലാണ് ജില്ലാ ഭരണകൂടം അയക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കും സഹായം എത്തിക്കുന്നുണ്ട്. മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."