അപ്രതീക്ഷിത വൈദ്യുതി തടസം ജനങ്ങള്‍ക്ക് ദുരിതമാകുന്നു
മാള: അപ്രതീക്ഷിത വൈദ്യുതി തടസം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കെ.എസ്.ഇ.ബി കുഴൂര്‍ സെക്ഷനു കീഴിലുള്ള പ്രദേശങ്ങളിലാണു വൈദ്യുതി തടസം ദുരിതമാകുന്നത്. കഴിഞ്ഞ ബുധനാഴ്ച പകല്‍ തുടങ്ങിയതാണ് അപ്രതീക്ഷിത വൈദ്യുതി തടസം. അന്ന് പകല്‍ സമയം ഇടക്കിടെ വൈദ്യുതി വന്നുപോകുന്ന തരത്തിലായിരുന്നു. 20 മിനുട്ട് നേരം തുടര്‍ച്ചയായി വൈദ്യുതിയുണ്ടാകാത്ത അവസ്ഥയായിരുന്നു. രാത്രിയിലും പലവട്ടം വൈദ്യുതി തടസമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ തുടങ്ങിയ മുന്നറിയിപ്പില്ലാതെയുള്ള ലോഡ് ഷെഡിങ് പാതിരാത്രി വരെ തുടര്‍ന്നു.
=്. ശരാശരി 20 മിനുട്ട് വീതമാണ് ലോഡ് ഷെഡിങ് ഓരോ ഫീഡറിലും നടപ്പാക്കിയത്. അതിന് ശേഷമുള്ള ദിനങ്ങളിലും പകലും രാത്രിയിലും വൈദ്യുതി മുടക്കം പതിവായിരിക്കയാണ്. പ്രളയത്തിന് ശേഷം വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടയന്ന് മുതല്‍ പകല്‍ വൈദ്യുതി ഇടക്കിടെ തടസപ്പെടുന്നതിന് പുറമേ സന്ധ്യ കഴിഞ്ഞാല്‍ കുറഞ്ഞത് 11 മണി വരെ മിക്കവാറും ദിവസങ്ങളില്‍ ദീര്‍ഘനേരം വൈദ്യുതി തടസമുണ്ടാകുന്നു. സന്ധ്യ നേരത്തുണ്ടാകുന്ന അപ്രതീക്ഷിത വൈദ്യുതി തടസം വിദ്യാര്‍ഥികളുടെ പഠനത്തേയും മറ്റും വളരെയേറെ ദോഷകരമായി ബാധിക്കുകയാണ്.
കൊച്ചുകുട്ടികളും പ്രായമേറിയവരും രോഗികളുമുള്ള കുടുംബങ്ങളിലും ഒട്ടേറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. എമര്‍ജെന്‍സിയും ഇന്‍വെര്‍ട്ടര്‍ സംവിധാനവും ഉണ്ടായിരുന്നയിടങ്ങളില്‍ അവ പ്രളയത്തില്‍ ഉപയോഗശൂന്യമായതിനാല്‍ ഇരുട്ടത്തിരിക്കേണ്ട അവസ്ഥയാണ്. മാള 66 കെ വി സബ് സ്റ്റേഷന്‍ 110 കെ വി സബ്ബ് സ്റ്റേഷനാക്കുന്നതിന്റെ ഭാഗമായുള്ള പണികള്‍ നടക്കുന്നതിനാല്‍ എളന്തിക്കര, കുറുമശേരി തുടങ്ങിയ സബ്ബ് സ്റ്റേഷനുകളില്‍ നിന്നുമാണ് കുഴൂര്‍ വൈദ്യുതി ഫീഡറിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതും ഇടക്കിടെയുള്ള വൈദ്യുതി തടസത്തിന് കാരണമാകുന്നുണ്ടെന്നാണ് അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."