റമദാന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയണം
പുണ്യറമദാന് നല്കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്താനും അതിലൂടെ അതിവിശിഷ്ടമായ ജീവിതം നയിക്കാനും ഈ വ്രതനാളുകള്‍ മാനവര്‍ ഉപയോഗിക്കണം. നോമ്പിനോടൊപ്പം നമസ്ക്കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദാനധര്‍മവും ഇഅ്ത്തിക്കാഫും തുടങ്ങി മറ്റെല്ലാ നല്ല പ്രവര്‍ത്തിയും അധികരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉïാകേïതുï്. തിന്മയില് നിന്നും വിട്ടു നില്‍ക്കാനും തെറ്റുകളുടെ വഴിയില്‍ നിന്നും മാറി സഞ്ചരിക്കാനും റമദാന് നമുക്ക് പ്രേരണ നല്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റമദാന് നോമ്പ് ആരാധനകളില്‍ അതിമഹത്തായതാണ്. വ്രതം അല്ലാഹുവും അവന്റെ ദാസനായ മാനവനും തമ്മിലുള്ള അതീവ രഹസ്യവും അത്യുല്‍കൃഷ്ടവുമായ ആരാധനയാണ്. വിശപ്പിന്റെ രുചി എല്ലാവരിലും എത്താനും ആ അനുഭവത്തിലൂടെ സഹജീവികളെ സഹായിക്കാനുള്ള മനസ് വിശ്വാസികളില്‍ വളര്‍ത്തിയെടുക്കാനും വ്രതവും റദമാനും സഹായകമാണ്.
തന്റെ അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നവന് നമ്മില്‍പ്പെട്ടവനല്ലെന്ന് പഠിപ്പിക്കുന്ന പ്രവാചകന്റെ അനുയായികളാണ് നാം. വിശപ്പ് എന്ത് തിരിച്ചറിയുന്നതിലൂടെ സഹാനുഭൂതിയും സഹായമനസ്ഥിതിയും ഓരോരുത്തരിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. വിശക്കുന്നവന് ഭക്ഷണം നല്‍കാനും വസ്ത്രമില്ലാത്തവന് വസ്ത്രം നല്‍കാനും വീടില്ലാത്തവന് ഭവനം നിര്‍മിച്ച് നല്‍കാനും നമ്മുടെ കൂട്ടായ്മകള്‍ക്ക് കഴിയണം. എല്ലാവരിലേക്കും കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടാന്‍ നമുക്ക് കഴിയണം.
റമദാനിലൂടെ ആര്‍ജിക്കുന്ന നന്മകള് ജീവിതത്തിലുടനീളം കൊïുനടക്കാന്‍ കഴിയുമ്പോഴാണ് നമുക്ക് റമദാന് പരിവര്‍ത്തനമായി മാറുക. അപ്പോഴാണ് റദമാനെ നാം പര്‍ണ അര്‍ത്ഥത്തില്‍ ഉള്ക്കൊïതായി പറയാന്‍ കഴിയുകയുള്ളൂ.
ഇരുലോകത്തും ഏറെ ഗുണങ്ങള്‍ നേടിയെടുക്കാനും ജീവിത വിജയം സ്വായത്തമാക്കാനും പുണ്യറമദാനിലൂടെ നമുക്കാകണം. ചെയ്തുപോയ തെറ്റുകളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങാനും നന്മയിലധിഷ്ടിത ജീവിതം തുടരാനും റമദാനിന്റെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കി വിജയികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
(സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."