ലീഡര്‍ 2020: പുതിയ ബാച്ചിലേക്കുള്ള അഭിമുഖം ഇന്ന്
മലപ്പുറം: എസ് കെ എസ് എസ് എഫ് ലീഡര്‍ 2020 രണ്ടാം ബാച്ചിലേക്കുള്ള അഭിമുഖം ഇന്ന്(ശനി) രാവിലെ 10 മണിക്ക് മലപ്പുറം (വെസ്റ്റ്) ജില്ലാ കാര്യാലയമായ പുത്തനത്താണി ഇസ്ലാമിക് സെന്ററില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ശാഫി മാസ്റ്റര്‍ ആട്ടീരിയും നേതൃത്വം നല്‍കും.
സമൂഹത്തെ നയിക്കാന്‍ കഴിവും കാഴ്ചപ്പാടുമുള്ള വിഭാഗത്തെ വാര്‍ത്തെടുക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ കര്‍മ്മ പരിപാടിയാണ് ലീഡര്‍ 2020. മത പൊതു വിഷയങ്ങളില്‍ കൃത്യമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നതിലൂടെ വ്യക്തിത്വ വികാസവും പക്വതയും സിദ്ധിച്ച ബഹുമുഖ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശില്പശാലയാണിത്. 30 വയസിന് താഴെയുള്ള മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടിയ ആയിരം ലീഡര്‍മാരെയാണ് സംസ്ഥാനത്ത് കോച്ചിംഗ് കൊടുത്തു വാര്‍ത്തെടുക്കുന്നത്. നിലവില്‍ നൂറോളം പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിനെ ഇന്റേണല്‍ മെന്ററിങ്ങും എക്‌സ്റ്റേണല്‍ മെന്ററിങ്ങും നല്‍കി പരിശീലിപ്പിച്ചു വരുന്നു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ബന്ധപ്പെടുക: 8129262637, 9497467354, 8089969125.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."