ബൈക്ക് കത്തിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
വടകര: സി.പി.എം.പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. തിരുവള്ളൂര്‍ ചാനിയം കടവിലെ കൈതവളപ്പില്‍ മുകേഷ്(36)നെയാണ് വടകര അഡീഷണല്‍ എസ്.ഐ. കെ.പി.മോഹന്‍ദാസും, സി.ഐ യുടെ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മെയ് 26ന് രാത്രി പത്തരയോടെയാണ് ചാനിയംകടവിലെ തേവരോട്ട് അമ്മദ്ഹാജിയുടെ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട തോലന്റെ വളപ്പില്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അഗ്നിക്കിരയാക്കിയത്. രഞ്ജിത്തിന്റെ ബന്ധു അപകടത്തില്‍ പെട്ടതറിഞ്ഞ് ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി രാത്രി വൈകി തിരിച്ചു വരുമ്പോഴാണ് ബൈക്ക് കത്തി നശിച്ചതായി കാണുന്നത്.
പരാതിക്കാരനായ രഞ്ജിത്തും, പ്രതിയായ മുകേഷും സി.പി.എം പ്രവര്‍ത്തകരാണ്. രഞ്ജിത്തിനോടും, ഇയാളുടെ പിതാവിനോടുമുള്ള വ്യക്തി വൈരാഗ്യമാണ് ബൈക്ക് കത്തിക്കാന്‍ ഇടയാക്കിയതെന്ന് പ്രതി പൊലിസിന് മൊഴി നല്കി.
രഞ്ജിത്തിന്റെ പിതാവ് പ്രതിക്ക് 50000 രൂപ ചിട്ടിയ്ക്ക് ചേര്‍ന്ന വകയില്‍ നല്‍കാനുണ്ട്. കൂടാതെ മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന് കാണിച്ച് പ്രതിയുടെ പേരില്‍ പരാതി നല്കി എകസൈസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഏറെ കാലത്തെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കലിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."