പരിസ്ഥിതി ദിനാചരണം: പ്രകൃതിയുടെ വീണ്ടെടുപ്പിന് നാടൊരുമിച്ചു
പെരുവയല്‍: പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. കായലത്തു നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഷരീഫ് അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കോയ, അല്‍ ജമാല്‍ നാസര്‍, ഉമറലി ശിഹാബ്, മുഹമ്മദ് കോയ കായലം, വാസുണ്ണി നായര്‍, കുവ്വില്‍ രാഘവന്‍, രാജു, സൈനുദ്ദീന്‍, അബൂബക്കര്‍ സംസാരിച്ചു.
കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി കുന്ദമംഗലം ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വളപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ സന്ധ്യാ കുറുപ്പ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഫറോക്ക്: 'ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന പ്രമേയത്തില്‍ ഡി.വൈ.എഫ്.ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റിയുടെ ആയിരം വൃക്ഷത്തൈ നടല്‍ ഹമീദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. നിഖില്‍, എം. സമീഷ്, ഭാസ്‌കരന്‍ നായര്‍, കെ. ഷഫീഖ് സംസാരിച്ചു. എം. അനൂര്‍ അധ്യക്ഷനായി. ബേപ്പൂര്‍ മേഖലയില്‍ ടി. റുമീസും അരക്കിണര്‍ മേഖലയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബാലരാമനും ഉദ്ഘാടനം ചെയ്തു. നല്ലളത്ത് പി.ആര്‍ സുമന്‍, ഫറോക്ക് ഈസ്റ്റ് മേഖലയില്‍ വി.പി സുഭിഷ, വെസ്റ്റ് നല്ലൂരില്‍ സി.പി.എം ഏരിയാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി മേഖലാതല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.നിഷയും രാമനാട്ടുകരയില്‍ ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ദിനേഷും നിര്‍വഹിച്ചു.
പെരുവയല്‍: പഞ്ചായത്ത് യൂത്ത് ലീഗ് 'ഭൂമിക്കൊരു പച്ചക്കുട' പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് ഔഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. ഇ.സി മുഹമ്മദ്, ഉനൈസ് പെരുവയല്‍, മുഹമ്മദ് കോയ കായലം, അന്‍സാര്‍ പെരുവയല്‍, ഉസ്മാന്‍ ഇയ്യക്കുനി, ടി.ആര്‍.വി ഹാരിസ്, ഷഫീഖ് കണ്ണച്ചോത്ത്, ഷമീം മാങ്ങാട്ട്, പി.കെ നിസാമുദ്ദീന്‍ സംബന്ധിച്ചു.
കുന്ദമംഗലം: പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ആനപ്പാറ ഹെല്‍ത്ത് സെന്ററില്‍ വൃക്ഷത്തൈ നട്ട് പ്രസിഡന്റ് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി കോയ, ലീനാ വാസുദേവ്, ഷംജിത്ത്, ഡോ. സന്ധ്യാ കുറുപ്പ്, എച്ച്.ഐ സുരേഷ്, എ.ഇ ഡാനിഷ്, വി.കെ അന്‍ഫാസ്, എ.പി വിജയന്‍ സംസാരിച്ചു.
മണ്ണൂര്‍ വളവ്: യൂത്ത് കോണ്‍ഗ്രസ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം ഡി.സി.സി ജനറല്‍ സെക്രട്ടറി വി. മുഹമ്മദ് ഹസ്സന്‍ നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സതീദേവി ടീച്ചര്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി. ഷഫ്‌നാസ് അലി അധ്യക്ഷനായി. ബിജിത്ത് പിലാക്കാട്ട്, ശിവശങ്കരന്‍ നായര്‍, സി.പി അളകേശന്‍, ഹെബീഷ് മാമ്പയില്‍, സി. ഫാല്‍ഗുണന്‍, എം. ദാസന്‍, ജോബിഷ് പിലാക്കാട്ട്, ടി. പ്രഭാകരന്‍ സംസാരിച്ചു. വൃക്ഷത്തൈ നടുന്നതിന് ഷാജി പറശ്ശേരി, വി. ഫാസില്‍, എം.പി മുജീബ്‌റഹ്മാന്‍, ഷെബീല്‍ ചാലിയം, കെ. സുമേഷ്, പി. സുധീഷ് നേതൃത്വം നല്‍കി.
മാവൂര്‍: പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം യൂനിറ്റ് തലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. പഞ്ചായത്തുതല ഉദ്ഘാടനം ചെറൂപ്പയില്‍ ലീഗ് സെക്രട്ടറി വി.കെ റസാഖ് ഉദ്ഘാടനം ചെയ്തു. പി. ബീരാന്‍കുട്ടി, പി.കെ മുനീര്‍ മുക്കില്‍, ഹബീബ് ചെറൂപ്പ, ഹുസ്സന്‍ പാറയില്‍, ചെറൂപ്പ മുഹമ്മദ്, കൊക്കഞ്ചേരി ഹസ്സന്‍, വി. ബഷീര്‍ സംബന്ധിച്ചു.
ഫറോക്ക്: കൊളത്തറ വികലാംഗ വിദ്യാലയത്തില്‍ ബോധവല്‍ക്കരണവും സന്ദേശയാത്രയും സംഘടിപ്പിച്ചു. ഓര്‍മ്മമരം നടല്‍ സ്‌കൂള്‍ സെക്രട്ടറി സി. ആലിക്കോയ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ അബ്ദുറസാഖ് അധ്യക്ഷനായി. ടി. അബ്ദുറസാഖ്, പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് വൈദ്യരങ്ങാടി, കെ.പി റസാഖ്, എം. ഷബീര്‍, സൈനബ സംസാരിച്ചു.
തലക്കുളത്തൂര്‍: പുറക്കാട്ടിരി റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു. അസോസിയേഷന്‍ പരിധിയിലെ വീടുകളില്‍ രണ്ടു വൃക്ഷത്തൈകള്‍ വീതമാണ് വിതരണം ചെയ്തത്. പ്രസിഡന്റ് അശോകന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ.കെ അഖ്മര്‍, അനീഷ് കുമാര്‍, എ.കെ ബിന്ദു, കെ.പി രമേശന്‍, പി.ബിന്ദു, സുബൈദ, മലയില്‍ പുഷ്പാകരന്‍, ജോബിഷ് തലക്കുളത്തൂര്‍, എ.കെ മന്‍സൂര്‍ സംസാരിച്ചു.കോഴിക്കോട്: തലക്കുളത്തൂര്‍ പുറക്കാട്ടിരി, പാലോറമല സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'മിഷന്‍ ക്ലീന്‍ ഗ്രീന്‍' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 100 വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ ആയുര്‍വേദ ആശുപത്രി, സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, തലക്കുളത്തൂര്‍ മാനസ് സെന്റര്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുറക്കാട്ടിരി ജില്ലാ ആയുര്‍വേദ സെന്ററില്‍ നടന്ന ചടങ്ങ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം യു.പ്രദീപ്കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീകുമാര്‍, ഒ.ജെ ചിന്നമ്മ ടീച്ചര്‍, പ്രൊഫ. ടി.എം രവീന്ദ്രന്‍, വിജയന്‍ മാസ്റ്റര്‍, സി.എം.എം സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഹരീഷ് മാസ്റ്റര്‍, അസൈനാര്‍, ഇ.കെ അഖ്മര്‍, എ.കെ മന്‍സൂര്‍, മലയില്‍ മുസ്തഫ, അനീഷ് കുമാര്‍ സംബന്ധിച്ചു.
ഫറോക്ക്: ഗ്ലോബല്‍ കെ.എം.സി.സി ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റിയും മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ജസ്ഫര്‍ കോട്ടക്കുന്ന് ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ആദ്യ വൃക്ഷത്തൈ നട്ടു. കൗണ്‍സിലര്‍മാരായ കുമാരന്‍, എം. ബാക്കിര്‍, റുബീന, സബിത, ആയിശാബി, ഷറീനാ ശുക്കൂര്‍, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ ബി. സൈതലവി, ശിഹാബ് നല്ലളം, ബഡേരി അഷ്‌റഫ്, കബീര്‍ കല്ലംപാറ, കെ.എം ഹനീഫ, സൈതലവി, റഹീഫ് പുറ്റെക്കാട് സംസാരിച്ചു. ഗ്ലോബല്‍ കെ.എം.സി.സി മുനിസിപ്പല്‍ സെക്രട്ടറി ഗഫൂര്‍ പെരുമുഖം സ്വാഗതവും സിറാജ് ആരിയേക്കല്‍ നന്ദിയും പറഞ്ഞു.
ഫറോക്ക്: ഫാറൂഖ് കോളജ് എ.എല്‍.പി സ്‌കൂളില്‍ നടന്ന പിരിസ്ഥിതി ദിനാചരണം രാമനാട്ടുകര നഗരസഭാ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ മണ്ണൊടി രാമദാസ് അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്കുട്ടി സ്വാഗതവും ജഹാംഗീര്‍ കബീര്‍ നന്ദിയും പറഞ്ഞു. കോഴിക്കോട്: ഗവ. വനിത ഐ.ടി.ഐയിലെ കാര്‍ഷിക വിളവെടുപ്പും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടലും നാളെ രാവിലെ ഒന്‍പതിന് വനിത ഐ.ടി.ഐ കാംപസില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ രതീദേവി പങ്കെടുക്കും.
കൊടുവള്ളി: മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ഇരുമോത്ത് ടൗണില്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി.കെ അബ്ദു ഹാജി നിര്‍വഹിച്ചു. എം. നസീഫ്, കെ.സി മുഹമ്മദ് മാസ്റ്റര്‍, എടക്കണ്ടണ്ടി നാസര്‍, കൗണ്‍സിലര്‍ അബ്ദു വെള്ളറ, എന്‍.കെ മുഹമ്മദലി, ഒ.പി മജീദ്, പി.കെ സുബൈര്‍, സഫ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."