HOME
DETAILS
MAL
ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം
backup
August 17 2019 | 19:08 PM
ടോക്യോ: ജപ്പാനില്‍ നടക്കുന്ന ഒളിംപിക് ടെസ്റ്റ് ഇവന്റ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. 2-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ ജപ്പാനെ പരാജയപ്പെടുത്തിയത്. 9, 35 മിനുട്ടുകളില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ജപ്പാനുവേണ്ട@ി അകി മിസ്തുഹാഷി 16-ാം മിനുട്ടില്‍ ഗോള്‍ നേടി. ഇന്ത്യ ഒന്‍പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ലീഡെടുക്കുകയായിരുന്നു. എന്നാല്‍, 16-ാം മിനുട്ടില്‍ ജപ്പാന്‍ സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഗുര്‍ജിത് മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍കൂടി ഗോളാക്കി മാറ്റിയതോടെ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."