തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ്
പട്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോറിനെ ജനതാദള്‍-യു(ജെ.ഡി.യു) ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ മാസമാണ് അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നത്. ഇന്നലെ പാര്‍ട്ടി ദേശീയ പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
2016 മുതല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ശരത് യാദവിനെ പുറത്താക്കിയതുമുതലായിരുന്നു ഇത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ഉപകാരപ്പെടുമെന്ന് ജെ.ഡി.യു വക്താവ് സഞ്ജയ് സിങ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രശാന്ത് കിഷോറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 2012ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായത്. തുടര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയെ അധികാരത്തിലേറ്റുന്നതിനുള്ള തന്ത്രത്തിന് രൂപംകൊടുത്തതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
ബിഹാറിലെ ബക്സര്‍ ജില്ലക്കാരനായ കിഷോര്‍ നേരത്തെ പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ യു.പിയില്‍ അദ്ദേഹം നടത്തിയ നീക്കം പരാജയപ്പെടുകയും 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 10ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."