ഓഗസ്റ്റ് 5 ന് ശേഷം കശ്മീരില്‍ തടങ്കലിലാക്കിയത് 4000 പേരെയെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി : ഓഗസ്റ്റ് 5 ന് ശേഷം കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കിയത് 4000 പേരെയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ ജയിലലടക്കാന്‍ സാധുത നല്‍കുന്ന വിവാദമായ പബ്‌ളിക് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കശ്മീരി ജയിലുകളില്‍ സ്ഥലമില്ലാത്തത് കാരണം ഭൂരിപക്ഷം പോരെയും സംസ്ഥാനത്തിന് പുറത്താണ് പാര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തടങ്കലിലാക്കിയവരെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് നേരത്തെ ജമ്മു കശ്മിര്‍ സര്‍ക്കാര്‍ പക്താവ് രോഹിത് കന്‍സല്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ കസറ്റഡിയിലെടുത്തവരുടെ കണക്കുകള്‍ ഔദ്യോഗികമായി പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. ആയിരകണക്കിന് പേര്‍ ജയിലിലാണെന്നും പോലിസ് സറ്റേഷനില്‍ തടങ്കില്‍ പാര്‍പിച്ചവരുടെ കണക്കുകള്‍ വ്യക്തമല്ലെന്നും വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് കൊണ്ട് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."