ഖത്തറിനെതിരേ അറബ് രാജ്യങ്ങളുടെ നീക്കം ഇത് രണ്ടാം തവണ
റിയാദ്: ഖത്തറിനെതിരേ സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ നിലപാടെടുക്കുന്നത് ഇത് രണ്ടണ്ടാം തവണ. ഭീകരവാദ, തീവ്രവാദ ബന്ധമായിരുന്നു ഇതിന് രാജ്യങ്ങള്‍ നേരത്തെയും കാരണമായി പറഞ്ഞിരുന്നത്.
അല്‍ജസീറ ചാനലിനെ ചൊല്ലിയും ഗള്‍ഫ് രാജ്യങ്ങളിലെ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നുവെന്ന് ആരോപിച്ചും നേരത്തെ ഖത്തറിനെതിരേ വിവിധ അറബ് രാജ്യങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഖത്തറിന്റെ നീക്കങ്ങള്‍ ഗള്‍ഫ് ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് 2004ല്‍ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദോഹയില്‍നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചാണ് പ്രതിഷേധിച്ചത്.
പിന്നീട് ഖത്തര്‍ തങ്ങളുടെ നിലപാട് തിരുത്തിയതായി ഉറപ്പുനല്‍കുകയും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒന്‍പതു മാസത്തിനു ശേഷം അംബാസഡര്‍മാരെ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍, അന്നത്തെ കരാറിന് മുഖ്യ കാര്‍മികത്വം വഹിച്ചിരുന്ന മുന്‍ സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്റെ മരണശേഷം കരാറും ചരമമടഞ്ഞെന്ന് മുന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നതായി അറബ് ലോകത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
2004ലേതിലും ശക്തമായ നീക്കമാണ് ഇപ്പോള്‍ വിവിധ അറബ് രാജ്യങ്ങള്‍ നടത്തിയിരിക്കുന്നത്.
ഖത്തറുമായുള്ള കര, വ്യോമ, ജല ഗതാഗത മാര്‍ഗങ്ങള്‍ ഈ രാജ്യങ്ങള്‍ അടച്ചിരിക്കുകയാണ്. ഖത്തറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനായി വരുംദിവസങ്ങളില്‍ നിലപാട് കൂടുതല്‍ കടുപ്പിക്കാനും നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."