ബഹ്റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു
നാലു മലയാളികള്‍ക്ക് പരുക്ക്
മനാമ: ബഹ്റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെയുïായ അപകടത്തില്‍ ഒരു മലയാളി മരിക്കുകയും നാലു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനില്‍ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്. ബഹ്റൈനിലെ ആലിബൂരിയില്‍ ഞായറാഴ്ച കാലത്താണ് സംഭവം. ഒമാനില്‍ നിന്നും കൊïുവന്ന മാര്‍ബിള്‍ സ്വകാര്യകമ്പനിയില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍പാളി പൊട്ടിവീണാണ് അപകടമുïായതെന്നാണ് റിപ്പോര്‍ട്ട്.നിഷാന്ത് ദാസ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
പരുക്കേറ്റ നാലു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രïുപേരുടെ പരുക്ക് ഗുരുതരമാണ്.മരണമടഞ്ഞ നിഷാന്ത് ദാസ് 2013 ലാണ് ബഹ്റൈനില്‍ എത്തിയത്.കുടുംബം നാട്ടിലാണ്.സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."