ദേശീയ വിദ്യാഭ്യാസ നയം: എസ്.കെ.എസ്.എസ്.എഫ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട്: പുതുതായി കേന്ദ്ര സര്‍ക്കാര്‍ കൊïുവന്ന 'ദേശീയ വിദ്യാഭ്യാസ നയം 2019' സംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ അക്കാദമിക വിദഗ്ധരുടേയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും പ്രത്യേക വര്‍ക് ഷോപ്പ് സംഘടിപ്പിച്ചാണ് വിദ്യാഭ്യാസ നയം അവലോകനം ചെയ്തത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ പല ഭാഗങ്ങളെ കുറിച്ചും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് അതിന് വേïി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ വെബ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണെന്ന് സംഘടനക്ക് വേïി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയിലും വിദ്യാഭ്യാസ മേഖലയിലും വ്യാപകമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാനും എല്ലാ മേഖലയെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."