കാംപസുകളില്‍ ലഹരി മരുന്നുകളുടെ വ്യാപനം തടയാന്‍ പദ്ധതിയുമായി എക്സൈസ്
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ കാംപസുകളിലെത്തുന്ന മാരക ലഹരി മരുന്നുകളുടെ വ്യാപനം തടയാന്‍ എക്‌സൈസിന്റെ 'സീക്രട്ട് ഗ്രൂപ്പ്'നിരീക്ഷണം ശക്തമാക്കുന്നു. പൊലിസ്, കോളജ് അധികൃതര്‍, വിദ്യാര്‍ഥികള്‍, ലഹരി വിരുദ്ധ ക്ലബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ ഊര്‍ജിതമാക്കുന്നത്. എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ 'സീക്രട്ട് ഗ്രൂപ്പിന്റെ' നിരീക്ഷണ വലയം ഇനി മുതല്‍ കോളജുകളിലുïാകും. ലഹരി വിരുദ്ധ ക്ലബുകളടക്കം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് എക്‌സൈസിന്റെ പ്രവര്‍ത്തനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നുകള്‍ എത്തുന്നത് വര്‍ധിച്ചുവെന്നാണ് എക്‌സൈസ് ചൂïിക്കാട്ടുന്നത്.
ഉപഭോക്താക്കളെ തന്നെ ഏജന്റുമാരാക്കി മാറ്റുകയാണത്രേ രീതി. വിദ്യാര്‍ഥികള്‍ക്ക് വില്‍പനക്കെത്തിച്ച ബൂപ്രിനോര്‍ഫിന്‍ (കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദന സംഹാരി) എറണാകുളത്ത് പിടികൂടിയതോടെയാണ് കാംപസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എക്‌സൈസ് ഊര്‍ജിതമാക്കിയത്. നേരത്തെ കഞ്ചാവാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ യുവാക്കള്‍ ഇപ്പോള്‍ ലഹരിമരുന്നുകളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് എക്‌സൈസ് കïെത്തല്‍. കഴിഞ്ഞ മാസങ്ങളില്‍ എക്‌സൈസ് കൂടുതല്‍ പിടികൂടിയതും ഇത്തരം കേസുകളാണ്. ജൂണില്‍ മാത്രം ആറ് ആംപ്യൂള്‍ ബൂപ്രിനോര്‍ഫിന്‍, എട്ട് ഗ്രാം മെഥിലീന്‍ ഡൈ ഓക്‌സി മെതാംഫിറ്റമിന്‍ (എം.ഡി.എം.എ), വേദന സംഹാരിയായ 1414 സ്പാസ്‌മോ പ്രൊക്‌സൈവോണ്‍ പ്ലസ് ഗുളികകള്‍, 90 അല്‍പ്രാസോലം ഗുളികകള്‍, ഏഴ് ട്രമഡോള്‍, 260.9 ഗ്രാം ആംഫിറ്റമിന്‍ എന്നിങ്ങനെ രാസലഹരി സംസ്ഥാനത്ത് പിടികൂടിയിട്ടുï്.
മെയ് മാസത്തില്‍ 84.465 ഗ്രാം എം.ഡി.എം.എ, മൂന്ന് ആപ്യൂള്‍ ബ്രൂപ്രിനോര്‍ഫിന്‍, 98 സ്പാസ്‌മോ പ്രൊക്‌സിവോണ്‍ പ്ലസ് ഗുളിക, 92 ഗ്രാം ട്രമഡോള്‍, 10 ക്ലോണാസെപാം, 2.2 ഗ്രാം ടാപെന്റഡോള്‍, 2.505 ഗ്രാം ആംഫെറ്റമിന്‍, 22.52 ഗ്രാം കാള്‍പോള്‍ ടി ടാബ്‌ലറ്റ് എന്നിങ്ങനെയും പിടിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ആകെ 68.053 ഗ്രാം എം.ഡി.എം.എ, 1293 സ്പാസ്‌മോ പ്രൊക്‌സിവോണ്‍ പ്ലസ് ടാബ്‌ലറ്റുകള്‍, 52 ആംപ്യൂള്‍ ബൂപ്രിനോര്‍ഫിന്‍ എന്നിങ്ങനെയും പിടികൂടിയിരുന്നു. കൂടാതെ ലഹരിയായി ഉപയോഗിക്കാന്‍ എത്തിച്ച വിവിധ തരം വേദന സംഹാരി മരുന്നുകളും പിടിച്ചെടുത്തിട്ടുï്.
വിമുക്തി പദ്ധതിയുടെ ഭാഗമായി കാംപസുകളില്‍ ബോധവത്കരണം സജീവമാണ്. മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ അതില്‍നിന്നും പൂര്‍ണമായി മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."