തങ്ങളും ദുരിതാശ്വാസ ക്യാംപിലാണ്, എന്നിട്ടും വയനാടിന് വേïി അവര്‍ അതും മറന്നു
തിരുവല്ല: പത്ത് ദിവസമായി ക്യാംപില്‍ കഴിയുന്ന തങ്ങള്‍ക്ക് കിട്ടിയ സഹായ വസ്തുക്കള്‍ വയനാട്ടിലെ പ്രളയബാധിതര്‍ക്കായി നല്‍കി കാരുണ്യത്തിന് പുതിയ മാനം തീര്‍ക്കുകയാണ് തിരുവല്ല തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാംപിലെ അംഗങ്ങള്‍. 72 കുടുംബങ്ങളിലെ 276 പേരാണ് മൂന്നേകാല്‍ ലക്ഷം രൂപ വരുന്ന സാധന സാമഗ്രികള്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തെ ഏല്‍പ്പിച്ചത്.
പുതിയ തുണിത്തരങ്ങള്‍, ബക്കറ്റുകള്‍, പാത്രങ്ങള്‍, ബിസ്‌കറ്റ്, പായ തുടങ്ങി നിരവധി സാധനങ്ങളാണ് അവര്‍ കൈമാറിയത്. തിരുമൂലപുരം പുളിക്കത്തറ, മംഗലശേരി, ആറ്റുമാലി എന്നിവിടങ്ങളിലുള്ള വെള്ളം കയറിയ വീടുകളിലെ ജനങ്ങളാണ് സമൂഹത്തിന് മുന്നില്‍ മാതൃകയായത്.
ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ തിരുവല്ല തഹസില്‍ദാര്‍ നവീന്‍ ബാബു സാധനങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."