HOME
DETAILS
MAL
സര്‍ക്കാര്‍ പരസ്യത്തില്‍ അഴിമതി; വിജിലന്‍സ് കോടതിയില്‍ ഹരജി
backup
June 06 2017 | 04:06 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ ഒരു കോടി മരം വച്ചു പിടിപ്പിക്കണമെന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഹരജി.
പരസ്യം നല്‍കിയതില്‍ വന്‍ അഴിമതിയും പൊതു ഖജനാവ് ധൂര്‍ത്തടിക്കലും നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ എഫ്.ഐ.ആര് ഇട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ജഡ്ജിയെ നിയമിക്കാത്തതിനാല്‍ കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."