മക്കയിലേക്ക് റമദാനില്‍ ഇത് വരെയെത്തിയത് എട്ടു മില്യണ്‍ തീര്‍ഥാടകര്‍
റിയാദ്: റമദാനിലെ ആദ്യ എട്ടു ദിവസത്തിനുള്ളില്‍ മക്കയില്‍ തീര്‍ഥാടനത്തിനെത്തിയത് എട്ടു മില്യണ്‍ വിശ്വാസികള്‍. ഏകദേശം മുപ്പതിനായിരത്തോളം വാഹനങ്ങളും മക്കയിലേക്ക് തീര്‍ത്ഥാടകരുമായി എത്തിയതായും മക്ക ഗവര്‍ണറേറ്റ് പുറത്തു വിട്ടു. കഴിഞ്ഞ വര്ഷത്തേക്കാളും ഇത് കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5.3 മില്യണ്‍ തീര്‍ഥാടകരാണ് ഇവിടെയെത്തിയിരുന്നത്. തീര്‍ത്ഥാടകരെ മക്കയിലേക്കും തിരിച്ചും മറ്റു പുണ്യ നഗരികളിലേക്കും കണ്ടു പോകുന്ന വാഹന ഗതാഗത സൗകര്യം ഇത്തവണ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ശക്തമായ സജ്ജീകരണങ്ങളാണ് ഗതാഗതത്തിനായി ഇവിടെ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏകദേശം 35 മില്യണ്‍ തീര്‍ഥാടകര്‍ റമദാനില്‍ ഗതാഗത സൗകര്യം ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."