ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ 'സ്വാതന്ത്ര്യദിന ചിന്തകള്‍' ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. ബദറുദ്ദീന്‍ പൂവാര്‍ വിഷയാവതരണം നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച സംഗമത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ രാജന്‍ പയ്യോളി, നിസ്സാര്‍ കൊല്ലം, ജാസിര്‍ വടകര (യൂത്ത് ഇന്ത്യ), വിനു ക്രിസ്റ്റി (എ, എ.പി), ബിനു കുന്നന്താനം (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്), സഈദ് റമദാന്‍ (ഫ്രന്റ്‌സ് ബഹ്‌റൈന്‍) എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം എടത്തല അധ്യക്ഷതയും ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറിയാട് സ്വാഗതവും ആശംസിച്ചു. കെ.കെ.മുനീര്‍ സമാപനം നിര്‍വ്വഹിച്ചു. പ്രളയ ദുരിതം പേറുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് രാജീവ് നാവായിക്കുളം കവിതാലാപനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."