പ്രളയ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയ യുവാവിനെ അക്രമിച്ചു
പാലക്കാട്: നെന്മാറ ചേരുംകാട് ആതനാട് മലയില്‍ പത്തുപേര്‍ മരണപ്പെട്ട ഉരുള്‍പ്പൊട്ടലില്‍ ഇരകളായവരുടെ പ്രശ്നങ്ങളും, നെന്മാറയിലെ ക്വാറി മാഫിയകളുടെതേര്വാഴ്ച്ചയെപ്പററിയും വെളിപ്പെടുത്തിയ യുവാവിനെ സിപിഎമ്മുകാര്ചേരുംകാട്ടിലെ ഇബ്രാഹിമിനെ ആക്രമിച്ചു.
ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.ആഗസ്ത് 16ന് നെന്മാറ ആതനാട് മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയയളാണ്. കഴിഞ്ഞ ദിവസം നെന്മാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു . ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിയമപാലകരടക്കമുള്ളവരുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ ഇബ്രാഹിം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കാത്തതും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ താമസിക്കുന്ന വാടകവീടിന്റെ വാടക പോലും ലഭിക്കാത്ത വിഷയം പാലക്കാട്ട് വാര്‍ത്താ സമ്മേളനം നടത്തിഇരകള് വെളിപ്പെടുത്തിയിരുന്നു.
ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്തെ പ്രളയബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിവരവും വൈകാതെ വെളിപ്പെട്ടു.. ഉരുള്‍പ്പൊട്ടലിന്റെ ഇരകള്‍ക്ക് സര്‍ക്കാറിന്റെ ഒരു ദുരിതാശ്വാസവും നല്‍കാതെ ക്വാറി മാഫിയകള്‍ക്ക് വേണ്ടി ജനങ്ങളെ കുരുതി കൊടുക്കുന്ന നിലപാടുകള്‍ക്കെതിരെ എസ്ഡിപിഐ നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫിസ് മാര്‍ച്ച് നടത്തിയിരുന്നു.
അധികാരത്തിന്റെ ബലത്തില്‍ എന്തുതെമ്മാടിത്തരവും ആകാമെന്ന സിപിഎം ധാര്‍ഷ്ട്യത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും, നെന്മാറയില് നടക്കുന്ന ഗുണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എസ.്ഡി.പി.ഐ.ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് കൊല്ലങ്കോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."