കാലപ്പഴക്കമുള്ള പോസ്റ്റുകളും വൈദ്യുതി കമ്പികളും അപകടങ്ങള്‍ തുടര്‍ക്കഥ
കഞ്ചിക്കോട്: സംസ്ഥാനത്ത് ഇലക്ട്രിക് പോസ്റ്റുകളില്‍ നിന്നു ഷോക്കേറ്റുള്ള മരണനിരക്ക് വര്‍ദ്ദിക്കുമ്പോഴും കാലപ്പഴക്കമുള്ള വൈദ്യുതക്കമ്പികള്‍ മാറ്റാത്തത് ദുരിതമയമാകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുതി അപകടങ്ങളില്‍ 345 പേര്‍ മരിച്ചതായി കെഎസ്ഇബി യുടെ കണക്കുകള്‍ തന്നെ പറയുന്നു. ഇതിനു പുറമെയാണ് 22 വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും ജീവഹാനി നേരിട്ടു.
സംസ്ഥാനത്ത് പ്രതിദിനം ഒരാളെങ്കിലും ഷോക്കേറ്റു മരിക്കുന്നതായാണ് കെഎസ്ഇബിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാംക്രമിക രോഗങ്ങള്‍ വഴിയുള്ളവയേക്കാള്‍ കൂടുതല്‍ മരണം നടക്കുന്നത് മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാനുള്ള അപകട സാധ്യതയേറെയായതിനാല്‍ രാത്രികാലത്ത് അപകടത്തിന്റെ തോതും വര്‍ദ്ധിക്കും. ഇതില്‍ ഇടറോഡുകളിലും ഗ്രാമീണ റോഡുകളിലുമായാണ് വൈദ്യുതി ലൈന്‍ പൊട്ടി വീഴുന്നത് കൂടുതലുമെന്നിരിക്കെ ഇരയാവുന്നവരില്‍ ഭൂരിഭാഗവും പ്രഭാത സവാരിക്കിറങ്ങുന്നവരും പാല്‍ പത്ര വിതരണക്കാരും ട്യൂഷനു പോകുന്ന കുട്ടികളുമൊക്കെയാണ്. ഇത്തരത്തില്‍ പൊട്ടിവീഴുന്ന വൈദ്യുതി ക്കമ്പികള്‍ കണ്ടാല്‍ എടുത്തുമാറ്റരുതെന്നും കെഎസ്ഇബി അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇതിനു പുറമെ പൊട്ടി വീണ കമ്പികള്‍ ജലാശയങ്ങളിലോ കൃഷിയിടങ്ങളിലോ ആണെങ്കില്‍ അപകട സാധ്യതയേറെയാണ്. വൈദ്യുതി ലൈനുകള്‍ക്കിമുകളിലുള്ള കൊമ്പുകളോ പഴങ്ങളോ ഇരുമ്പു തോട്ടികളുപയോഗിച്ച് പറിക്കുന്നതും അപകടകാരണമാകുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വൈദ്യുതി വകുപ്പില്‍ 24 മണിക്കൂര്‍ സേവനമുള്ളതിനാല്‍ പവര്‍കട്ടോ മറ്റിതര അപകടങ്ങളോ ഉണ്ടായാല്‍ തന്നെ സമയബന്ധിതമായി എത്തുന്നതും ജനങ്ങള്‍ക്കാശ്വസമാണ്. വേനല്‍ക്കാലമോ മഴക്കാലമോ എന്ന വകഭേദമില്ലാതെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് മിക്കപ്പോഴും വൈദ്യുതി ലൈനുകളിലും ട്രാന്‍സ്‌ഫോമുകളിലും ജോലിചെയ്യുന്നത്. മിക്കയിടത്തും കാലപ്പഴക്കത്താല്‍ ദ്രവിച്ച ഇലക്ട്രിക് പോസ്റ്റുകളും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. മിറ്ററിലും ബില്ലിംഗുമൊക്കെ കെഎസ്ഇബി നൂതന സംവിധാനങ്ങളവലംബിക്കുമ്പോഴും കാലപ്പഴക്കമുള്ള വൈദ്യുതി കമ്പികള്‍ മിക്കയിടങ്ങളിലും മാറ്റിയിട്ടില്ലെന്നാരോപണങ്ങളുയരുന്നത്.
കാലപ്പഴക്കമുള്ള ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി കമ്പികള്‍ മാറ്റിയും സംരക്ഷണങ്ങളില്ലാത്ത ട്രാന്‍സ്‌ഫോരുമുകള്‍ സുരക്ഷാ കവചമൊരുക്കുകയും ചെയ്യുന്നതിലൂടെ വൈദ്യുതി ലൈന്‍ വഴിയുള്ള അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."