HOME
DETAILS

പശ്ചിമേഷ്യയിലെ യു.എസ് സമാധാനപദ്ധതി ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിനു ശേഷം

  
backup
August 19, 2019 | 7:36 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae

 

 


വാഷിങ്ടണ്‍: സെപ്റ്റംബര്‍ 17ന് ഇസ്‌റാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷമാണ് മേഖലയുടെ പുരോഗതിക്കായുള്ള സമാധാനപദ്ധതി യു.എസ് പ്രഖ്യാപിക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്‌ഹൈസിലെ മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറദ് കുഷ്‌നറാണ് ഈ പദ്ധതിയുടെ ശില്‍പി. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബ്‌നാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 5,000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
ജൂണില്‍ യു.എസ് ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന ഉച്ചകോടിയിലാണ് മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സമാധാനപദ്ധതി കുഷ്‌നര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലസ്തീനികള്‍ ഇത് ബഹിഷ്‌കരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം തണുപ്പിക്കാനുള്ള യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീനും ജൂതന്മാര്‍ക്കും രണ്ടു രാജ്യമെന്ന രാഷ്ട്രീയപരിഹാരത്തെ ഇതില്‍ പരിഗണിച്ചില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടം 2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് വിവാദ നടപടിയെടുത്തതും ഫലസ്തീനികളെ പ്രകോപിപ്പിച്ചു. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എസിനെ വിശ്വാസമില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂതകുടുംബത്തില്‍ ജനിച്ച കുഷ്‌നറുടെ സമാധാനപദ്ധതിയെ ഹമാസും തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago