മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ്; സര്‍വകക്ഷി യോഗം അപലപിച്ചു
മേലാറ്റൂര്‍: ആര്‍.എം.എച്ച്.എസ്.എസില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമ സംഭവത്തിലും അധ്യാപകനും വിദ്യാര്‍ഥിനിക്കും എതിരായ അപവാദ പ്രചാരണത്തിലും ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം അപലപിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചൈല്‍ഡ് ലൈന്‍ അന്വേഷണ റിപ്പോര്‍ട്ടും പാണ്ടിക്കാട് സി.ഐ യുടെ റിപ്പോര്‍ട്ടും ആരോപണങ്ങള്‍ക്ക് യാതൊരു വിധ അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാലയത്തിന് എതിരായ പ്രചാരണം യാഥാര്‍ഥ്യമില്ലാത്തതാണെന്ന് തിരിച്ചറിയണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
ബുധനാഴ്ച മുതല്‍ വിദ്യാലയം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. പത്രസമ്മേളനത്തില്‍ മേലാറ്റൂര്‍ പത്മനാഭന്‍ , കാപ്പില്‍ ഷൗക്കത്തലി, കെ.കെ. സിദ്ദീഖ്, കെ.ടി.എ സലാം, പി.രാമചന്ദ്രന്‍ , ബി.മുസമ്മില്‍ ഖാന്‍ , കെ.പി ഉമ്മര്‍, എ അജിത് പ്രസാദ്, മാത്യു സെബാസ്റ്റ്യന്‍, കെ സുഗുണ പ്രകാശ്, എ അജയമോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."