വിജയത്തുടക്കം
ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങളായ സായ് പ്രണീതിനും എച്ച്.എസ് പ്രണോയിയും ജയം കണ്ടെത്തി. ഫിന്‍ലന്‍ഡ് താരം ഈറ്റു ഹെയ്‌നോയെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. 17-21, 21-10, 21-11 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.
ലോക പത്തൊന്‍പതാം റാങ്കുകാരനായ സായ് പ്രണീത് റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള കനേഡിയന്‍ താരം ജേസണ്‍ ആന്റണിയെയാണ് സായ് പ്രണീത് തോല്‍പ്പിച്ചത്. 21-17, 21-16 എന്ന സ്‌കോറിനായിരുന്നു ജയം.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ എതിരാളി ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് സായ് പ്രണീതിനെതിരേ പുറത്തെടുത്തത്. പിന്നീട് ഒറ്റയ്ക്ക് മുന്നോട്ട് കുതിച്ച പ്രണീത് 17-9 എന്ന നിലയിലെത്തിയെങ്കിലും തുടര്‍പോയിന്റിലൂടെ പ്രണീതിനെ വിറപ്പിക്കാന്‍ ആന്റണിക്ക് കഴിഞ്ഞു.
ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ മേഘ്‌ന, പൂര്‍വിഷ റാം ജോഡികളും ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യ റൗ@ണ്ടില്‍ ജയം കണ്ടെത്തി.
ഗ്വാട്ടിമാല സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-18. മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാക്കറ്റേന്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."