അഫ്ഗാനില്‍ വീണ്ടും താലിബാന് ആക്രമണം: കസേരയ്ക്കടിയില്‍ ബോംബ്വച്ച് സ്ഥാനാര്‍ഥിയെ വധിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഓഫിസിലെ കസേരയ്ക്കടിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങവെയാണ് സംഭവം. അബ്ദുല്‍ ജബ്ബാര്‍ ഖഹ്റമാന്‍ എന്ന സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. അധ്യാപകരും വിദ്യാര്‍ഥികളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പോടെയാണ് താലിബാന് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സ്കൂളുകള്‍ പോളിങ് സ്റ്റേഷനുകളായി ഉപയോഗിക്കരുതെന്നും പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാപക ആക്രമണമാണ് അഫ്ഗാനിസ്ഥാനില്‍ നടത്തുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന പത്താമത്തെ സ്ഥാനാര്‍ഥിയാണ് ഖഹ്റമാന്‍. രണ്ടുപേരെ തട്ടിക്കൊണ്ടുപോവുകയും രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് മറ്റൊരു ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
വടക്കുകിഴക്കന്‍ പ്രവിശ്യയായ താഖാറില് തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."