എയിംഫിലിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അനിശ്ചിതകാല നിരാഹാര സമരമിരിക്കുന്ന എയിംഫില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകള്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. എം.എസ്.എഫ്, എ.ബി.വി.പി സംഘടനകളാണ് സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സ്ഥാപനത്തിന് മുന്നില്‍ പൊലിസ് തടഞ്ഞു. എ.ബി.വി.പി മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. നടക്കാവ് എസ്.ഐ എസ്. സജീവിന്റെ നേതൃത്വത്തിലുള്ള പൊലിസാണ് ഇരുപതോളം വരുന്ന പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
എം.എസ്.എഫ് നടത്തിയ മാര്‍ച്ച് കെ.എം ഫവാസ് ഉദ്ഘാടനം ചെയ്തു. സാദിഖ് മായനാട്, കെ.പി റാഷിദ്, എന്‍.കെ മുഹമ്മദ് ഇര്‍ഫാന്‍, നബീല്‍ അഹമ്മദ് സംസാരിച്ചു. അതേസമയം പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എ.ബി.വി.പി സംഘടനകള്‍ നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണമായിരുന്നു. നിരാഹാരത്തിനിടെ ആരോഗ്യസ്ഥിതി വഷളായ എം. ആതിരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജിത്തു കൃഷ്ണന്‍, ആദര്‍ശ് എന്നിവരാണ് തിങ്കളാഴ്ച രാത്രി മുതല്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. വിവിധ യുവജന-വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."