ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെത്തി പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘത്തെ സുരക്ഷിതമായി മണാലിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫിസ് അറിയിച്ചു.
ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഫോണ്‍ സൗകര്യങ്ങള്‍ നില്‍ക്കുകയാണെന്നും അവസാനം വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതായി സഹോദരന്‍ മധുവാര്യര്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ഹിമാചലിലെ ഛത്രു എന്ന സ്ഥലത്തെത്തിയത്.
കഴിഞ്ഞ മൂന്നാഴ്ചയായി മഞ്ജുവും സംവിധായകനും ഉള്‍പ്പെട്ട സംഘം ഇവിടെയുണ്ട്. ദിവസങ്ങളായി തുടരുന്ന മഴയിലും മണ്ണിടിച്ചിലിലും ഹിമാചലില്‍ ഇതുവരേ ഇരുപതിലേറെ പേരാണ് മരിച്ചത്. ആയിരത്തോളംപേര്‍ ഇവിടെ കുടുങിക്കിടക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."