കൊടുവള്ളി ഗവ. ആശുപത്രിയിലെ ഒരു ഡോക്ടര്‍ എത്രപേരെ ചികിത്സിക്കും!
കൊടുവള്ളി: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോഴും കൊടുവള്ളി സി.എച്ച്.സിയില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നടപടിയില്ല. നിലവില്‍ ഒരു ഡോക്ടറാണ് രോഗികളെ ചികിത്സിക്കുന്നത്.
നൂറുകണക്കിനു പേര്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാളെ ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥലംമാറ്റിയിരുന്നു. മെഡിക്കല്‍ ഓഫിസര്‍ ചുമതലയിലുള്ള ഡോക്ടര്‍ ഓഫിസ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ ഒരു ഡോക്ടറാണ് രോഗികളെ പരിശോധിക്കുന്നത്. ഇതുകാരണം രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടണ്ട സ്ഥിതിയാണ്.
ഡോക്ടര്‍മാരുടെ കുറവ് ചൂണ്ടണ്ടിക്കാട്ടി നിരവിധി തവണ ആരോഗ്യവകുപ്പിനും എം.എല്‍.എക്കും നഗരസഭക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊടുവള്ളി നഗരസഭയും സ്ഥലം എം.എല്‍.എയും തമ്മിലുള്ള പടലപ്പിണക്കം ആശുപത്രി വികസനത്തിന് തടസം നില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്.
ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ യുവജന സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."