ടൈക്കോണ്‍ 2018: പിച്ച് ഫെസ്റ്റിവെലിനു തുടക്കം
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ 2018ന് മുന്നോടിയായി ടൈ കേരള സംഘടിപ്പിക്കുന്ന റീജ്യനല്‍ പിച്ച് ഫെസ്റ്റിവല്‍ കൊച്ചിയില്‍ നടന്നു. നൂതന ആശയവുമായി എത്തുന്ന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ച്ചക്കുള്ള സുവര്‍ണാവസരമാണ് പിച്ച് ഫെസ്റ്റിവെല്‍ ഒരുക്കുന്നത്. കൊച്ചി കിന്‍ഫ്രാ ഹൈടെക്കില്‍ നടന്ന പിച്ച് ഫെസ്റ്റിവെലില്‍ സാമൂഹ്യപ്രാധാന്യമുള്ള നൂതന സംരംഭക ആശയങ്ങളുമായി നിരവധിപേര്‍ പങ്കെടുത്തെന്ന് ടൈക്കോണ്‍ കേരള പ്രസിഡന്റ് എം. എസ്. എ. കുമാര്‍ പറഞ്ഞു.
നവംബര്‍ 16, 17 തിയതികളിലായി കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ടൈക്കോണ്‍ സമ്മേളനത്തിന്റെ പ്രധാന ഇനമായ പിച്ച് ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കാനാണ് നാലു കേന്ദ്രങ്ങളിലായി റീജ്യനല്‍ പിച്ച് ഫെസ്റ്റിവെല്‍ നടത്തുന്നത്. ആദ്യത്തെ പിച്ച് ഫെസ്റ്റിവല്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒക്‌ടോബര്‍ 11ന് നടന്നു. ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റിവു (ജി.എം.ഐ)മായി ചേര്‍ന്നാണ് ഒക്ടോബര്‍ 20ന് കോഴിക്കോട്ട് പിച്ച് ഫെസ്റ്റിവെല്‍ നടത്തുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് പിച്ച് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ടൈക്കോണ്‍ കേരള 2018ല്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ശേലരീിസലൃമഹമ.ീൃഴ , 9387522021 ശിളീ@ശേലസലൃമഹമ.ീൃഴ വഴി രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."