HOME
DETAILS

പരിസ്ഥിതി ദിനം: നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികള്‍

  
backup
June 06 2017 | 22:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

 

നാദാപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കല്ലാച്ചി എം.എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍ സി.കെ നാസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക പുഷ്പവല്ലി അധ്യക്ഷയായി .
നാദാപുരം ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍വളപ്പില്‍ നൂറ് ഫലവ്യക്ഷത്തൈകള്‍ നട്ടു. പ്രമുഖകര്‍ഷകന്‍ വെണ്ണപ്പാലംകണ്ടി കണാരന്‍ ഉദ്ഘാടനംചെയ്തു. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി കുമാരന്‍, ബി.പി.ഒ പ്രദീപ്കുമാര്‍, കണേക്കല്‍അബ്ബാസ്, കെ.പി മൊയ്തു, ടി.വി കുഞ്ഞബ്ദുല്ല, ടി.പി അഹമ്മദ്, വിനോദന്‍ സംസാരിച്ചു.
സ്വതന്ത്ര കര്‍ഷസംഘം നാദാപുരം മണ്ഡലം കമ്മിറ്റി ഫല വൃക്ഷത്തൈ നട്ടു, നാദാപുരം സബ് റജിസ്ട്രാര്‍ ഓഫിസ് വളപ്പില്‍ ഫല വൃക്ഷത്തൈ നടീല്‍ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ നിര്‍വഹിച്ചു .
നസീര്‍ വളയം സബ് റജിസ്റ്റാര്‍ കെ. ജിനുരാജ് സൂപ്പി കുമോടന്‍കണ്ടി, സി.വി മൊയ്തീന്‍ സംസാരിച്ചു.
വളയം ചെറുമോത്ത് വാര്‍ഡ് തല പരിസ്ഥിതി ദിനാചരണം ചെറുമോത്ത് എല്‍.പി സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ട് വാര്‍ഡ് മെംബര്‍ ടി.എം.വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.വി ബാബു അധ്യക്ഷനായി . ജി.വി ഗീത ടീച്ചര്‍, എ.വി അശോകന്‍ മാസ്റ്റര്‍, എ.കെ ജമീല ടീച്ചര്‍, എം.പി പ്രസന്ന ടീച്ചര്‍, കെ.കെ രാജന്‍, കെ.ആര്‍ ശ്രുതി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഉമ്മത്തൂര്‍ ശാഖ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ മഹല്ല് ഖത്തീബ് ഇസ്മയില്‍ വാഫി ഉദ്ഘാടനം ചെയ്തു. വാണിമേല്‍ കോടിയൂറ അങ്കനവാടിയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.
വാര്‍ഡ് മെമ്പര്‍ മുനീറ കാര്യാട്ട് അങ്കണവാടി വളപ്പില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വര്‍ക്കര്‍ ആരിഫ, വിമല നേതൃത്വം നല്‍കി.
ഡൈലി ഫ്രഷ് നടപ്പാക്കുന്ന ഒരുദിനം ഒരു മരം എന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആദ്യമരം നാദാപുരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നട്ട് പ്രധാനാധ്യാപകന്‍ കുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു, പഞ്ചായത്ത് കോ ഓഡിനേറ്റര്‍ അബ്ബാസ് കണേക്കല്‍, ബാബു മാസ്റ്റര്‍, ഡെയിലി ഫ്രഷ് ജീവനക്കാര്‍ പങ്കെടുത്തു.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആചരിച്ചു.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിലാസിനി പരപ്പില്‍, പഞ്ചായത്ത് അംഗം ഷൈമ കോറോത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ.രൂപ, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ റോയ് റോജസ്, എം.ഹരീഷ്, കെ.സജില്‍കുമാര്‍ പ്രസംഗിച്ചു.
ബാലുശ്ശേരി എ.യു.പി സ്‌കൂളില്‍ സ്‌നേഹ മരം നല്‍കിയും വൃക്ഷത്തൈ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടി ഉദ്ഘാടനം ചെയ്തു.
വയലട പി.എച്ച്.സിയില്‍ ആശുപത്രി പരിസരം ശുചീകരണം,വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.അബ്ബാസ്, പി.വത്സന്‍,കെ.അനില്‍കുമാര്‍ നേതൃത്വം നല്‍കി.
പുന്നശ്ശേരി ഇക്കോ മെറ്റ്‌സ് നടുവല്ലൂര്‍ എ.യു.പി സ്‌കൂളില്‍ വൃക്ഷത്തൈ നടീല്‍ നടത്തി.ചടങ്ങ് എ.കെ അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.
നന്മണ്ടയില്‍ ഡി.വൈ.എഫ്.ഐ കുണ്ടൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മഴക്കുഴികള്‍ നിര്‍മിച്ചു.പരിപാടി നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി പറമ്പിന്‍ മുകള്‍ കെ.ഇ.ടി.ബി.എഡ് കോളജ് വിദ്യര്‍ഥികള്‍ മഴക്കുഴികള്‍ നിര്‍മിച്ചും വൃക്ഷ തൈകള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു.
വാര്‍ഡ് മെമ്പര്‍ എന്‍.പി.നദീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.സന്ദീപ്, സത്യന്‍ മൂത്തിലേരി, ജിതിന്‍, രാഹുല്‍,അക്ഷയ്,ദീപക്,അഷിന്‍ നേതൃത്വം നല്‍കി.
കുറ്റ്യാടി അടുക്കത്ത് എം.എച്ച് ആര്‍ട്‌സ് &സയന്‍സ് കോളജില്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഷറഫുദ്ധീന്‍ ജിഫ്‌രി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. റിയാസ് അഹമ്മദ് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. സലിം കായക്കൊടി, ഷൗക്കത്തലി ദേവര്‍കോവില്‍, പ്രീത, ജസ്‌ന, റാഷിദ്, സിദ്ദീഖ്, ആബിദ്, ആശ, റോഷ്മി, നിസാമുദ്ധീന്‍, ഹാരിസ്, അനിഷ സംബന്ധിച്ചു.
ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്‌കൂള്‍ പരിസ്ഥിതി ദിനത്തില്‍ സി.കെ ഖാലിദ് മാസ്റ്ററുടെ സ്മരണയ്ക്കായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 'ഓര്‍മമരം' വിതരണം നടത്തി.
പരിപാടി ഇ.കെ വിജയന്‍ എം.എല്‍.എ ചിത്രപ്രതിഭ അലന്‍മാനവിന് തൈ നല്‍കി ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി, മാനേജര്‍ വി.എ.സി ഇബ്‌റാഹിം ഹാജി, ഹെഡ്മാസ്റ്റര്‍ പി.കെ നവാസ്, പി.വി നൗഷാദ്, പി.കെ സണ്ണി നേതൃത്വം നല്‍കി.
പരിസ്ഥിതി ദിനത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് കരനെല്‍ വിത്ത് വിതച്ച് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കുട്ടി കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് വിത്ത് വിതച്ചത്. സ്‌കൂള്‍ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ അമ്പലകുളങ്ങര ക്ഷേത്രത്തിനടുത്ത് 4 ഏക്കര്‍ സ്ഥലത്ത് മഞ്ഞള്‍, ചേമ്പ്, കാച്ചില്‍, ഇഞ്ചി, വാഴ, കരനെല്‍ തുടങ്ങിയ വിളകള്‍ നടത്തുന്ന കാര്‍ഷിക പദ്ധതിയാണ് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുക.
ഉദ്ഘാടന കര്‍മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം ചന്ദ്രന്‍ ,പി.ടി.എ പ്രസിഡന്റ് സി.പി സജിത, അനന്ദന്‍, പ്രധാന അധ്യാപകന്‍ കെ.വി ശശിധരന്‍, വി.പി ഖാസിം, അനൂപ് പങ്കെടുത്തു.
കായക്കൊടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ വൃക്ഷത്തൈകള്‍ എത്തിച്ചു നല്‍കിയത് ശ്രദ്ധേയമായി. പത്ത് വീതം കുട്ടികളടങ്ങിയ നാല്‍പതോളം ഗ്രൂപ്പുകള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മുഴുവന്‍ വീടുകളിലാണ് വൃക്ഷത്തൈ എത്തിച്ചു നല്‍കിയത്. നടീല്‍ കര്‍മവും വിദ്യാര്‍ഥികള്‍ തന്നെ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പൊറോറ അധ്യക്ഷനായി. പി.പി നാണു, സാജിദ എം.എം, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, റാഫി .ടി സംബന്ധിച്ചു.
പരിസ്ഥി ദിനത്തോടനുബന്ധിച്ച് തളീക്കര എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കായി കനിവ് വിദ്യാഭ്യാസ സമിതി പ്രവര്‍ത്തകര്‍ 'അടുക്കള മുറ്റത്തൊരു ഔഷധച്ചെടി' പദ്ധതിയിലൂടെ സൗജന്യമായി കറിവേപ്പിലത്തൈ വിതരണവും ബോധവല്‍ക്കരണവും നടത്തി.
പരിപാടി കവി രവീന്ദ്രന്‍ തളിയില്‍ ഉദ്ഘാടനം ചെയ്തു. സി.കെ കുഞ്ഞമ്മദ്, തയ്യുള്ളതില്‍ നാസര്‍, മധുസുദനന്‍, അസീസ് തളിയില്‍, കെ. അസീസ്, സി.കെ നാസര്‍ സംബന്ധിച്ചു.
വടകരയിലെ ടൂറിസം ഹബ്ബായ സാന്റ്ബാങ്ക്‌സിനായി ഹരിതകവചമൊരുക്കി പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ മാതൃകയായി.
കേരള സര്‍ക്കാര്‍ വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റിന്റെയും ഗവ: സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും ഗ്രാമ ഹരിത സമിതിയുടെയും നേതൃത്വത്തില്‍ സാന്റ് ബാങ്ക്‌സ് തീരത്ത് കടല്‍ക്ഷോഭത്തില്‍ തീരം കവര്‍ന്നെടുക്കുന്നത് ഫലപ്രദമായി തടയാന്‍ ജൈവവേലിയൊരുക്കുന്നതിനായി ഇരുനൂറ്റി അമ്പതോളം 'പൂവരശ് മരം വച്ച് പിടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനം മേപ്പയൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ പ്രമുഖ ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം മുജീബ് കോമത്ത് അധ്യക്ഷനായി. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും വേണ്ടി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കര്‍മപദ്ധതി പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ പ്രദീപ് മുദ്ര വിശദീകരിച്ചു.
പ്രധാന അധ്യാപകന്‍ ഇ.കെ മുഹമ്മദ് ബഷീര്‍, വി. സത്യന്‍, പി.വി സ്വപ്ന, ഐ.എം കലേഷ്, കെ.കെ രാമചന്ദ്രന്‍, എം.കെ രതീഷ് സംസാരിച്ചു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു വനം നട്ട് ഉല്‍ഘാടനം ചെയ്തു.
കെ. ശ്രീധരന്‍ നായര്‍ അധ്യക്ഷനായി. കൊല്ലങ്കണ്ടി വിജയന്‍, മുജീബ് കോമത്ത്, എം. കുട്ട്യാലി, വി.കെ സുരേന്ദ്രന്‍, സി. വനജ, വി.കെ ലത സംസാരിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ വാര്‍ഡ് മെംബര്‍ ഷര്‍മിന കോമത്ത് സാമൂഹ്യ വനവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനം മേപ്പയൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ പ്രമുഖ ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം മുജീബ് കോമത്ത് അധ്യക്ഷനായി. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും വേണ്ടി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കര്‍മപദ്ധതി പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ പ്രദീപ് മുദ്ര വിശദീകരിച്ചു. പ്രധാന അധ്യാപകന്‍ ഇ.കെ മുഹമ്മദ് ബഷീര്‍, വി. സത്യന്‍, പി.വി സ്വപ്ന, ഐ.എം കലേഷ്, കെ.കെ രാമചന്ദ്രന്‍, എം.കെ രതീഷ് സംസാരിച്ചു.
പൈങ്ങോട്ടായി ശാഖാ എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ നടല്‍ പദ്ധതി കീഴാറ്റില്‍ കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു.
ശാഖാ പ്രസിഡന്റ് ഷരീഫ് കെ.പി അധ്യക്ഷനായി. നൗഷാദ് കിളിയമ്മല്‍, മന്‍സൂര്‍ കീഴാറ്റില്‍, ഈസാ ജാസിം റഹ്മാനി, മുനീര്‍, മുസ്തഫ ഒ.പി സംബന്ധിച്ചു.
വടകര പുതുപ്പണം വെളുത്തമല ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് അജിനാസ് പുതിയോട്ടില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago