HOME
DETAILS

പ്രസിഡന്റിനെ തള്ളി ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍

  
backup
October 18 2018 | 01:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d


തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും 19ന് ബോര്‍ഡ് യോഗം ചേരുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അഭിപ്രായത്തെ തള്ളിയും അംഗം കെ. രാഘവന്‍.
തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും മറ്റുമായി, കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ ചര്‍ച്ചക്ക് ശേഷം, 19ന് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ടെന്നും അന്ന് അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. പദ്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു കടകവിരുദ്ധമായ അഭിപ്രായമാണ് ഇന്നലെ ബോര്‍ഡ് അംഗമായ കെ. രാഘവന്‍ പറഞ്ഞത്.
റിവ്യൂ ഹരജിയെക്കുറിച്ചോ നിയമ നടപടിയെക്കുറിച്ചോ ബോര്‍ഡ് ആലോചിക്കുന്നില്ലെന്നും 19ന് ബോര്‍ഡ് യോഗം ചേരേണ്ട ആവശ്യമില്ലെന്നും രാഘവന്‍ പറഞ്ഞു.
പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബവും ചര്‍ച്ച അവസാനിപ്പിച്ചുപോയ സ്ഥിതിക്ക് ബോര്‍ഡ് യോഗം ചേരേണ്ട ആവശ്യമില്ല.
അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതെന്നും അവരുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ബോര്‍ഡ് യോഗം ചേരേണ്ട ആവശ്യമില്ലെന്നും രാഘവന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago