HOME
DETAILS

സമ്മേളനത്തിനിടെ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട ബി.ജെ.പി നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

  
backup
August 20, 2019 | 1:27 PM

bjp-leaders-was-caught-watching-video-in-assembly-house-enters-karnataka-cabinet



ബംഗളുരു: കര്‍ണാടകയില്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി മന്ത്രിമാരില്‍ നേരത്തെ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് വിവാദത്തില്‍പ്പെട്ടവരും. 2012 ഫെബ്രുവരിയില്‍ സമ്മേളനം നടക്കുന്നതിനിടെ നിയമസഭയില്‍ ഇരുന്ന് അശ്ലീല വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സി.സി പാട്ടീലും ആണ് യദ്യൂരപ്പയുടെ മന്ത്രിസഭയില്‍ ഇടം നേടിയത്. 2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സി.സി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി.സി പാട്ടില്‍ നിലവില്‍ എം.എല്‍.എ ആണെങ്കിലും എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലക്ഷ്മണ്‍ സാവദി എം.എല്‍.എ അല്ല.

 

നിയമസഭയിലിരുന്ന് ഇരുവരും വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇരുവരും രാജിവച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനാണ് വീഡിയോ കണ്ടതെന്ന ലക്ഷ്മണ്‍ സാവദിയുടെ പ്രതികരണം കൂടുതല്‍ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നുമായിരുന്നു ലക്ഷ്മണ്‍ സാവദിയുടെ വിശദീകരണം.

അതേസമയം, നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടവരെ വീണ്ടും മന്ത്രിയാക്കിയ ബി.ജെ.പിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മന്ത്രിമാര്‍ക്ക് പരിഹാസ്യേനെ അഭിവാദ്യമര്‍പ്പിച്ചും ബി.ജെ.പിയെ വിമര്‍ശിച്ചും നിരവധി പേരാണ് ട്വിറ്ററിലും ഫേസ്ബുക്കിലും കുറിപ്പുകളിട്ടത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തോളം കഴിഞ്ഞാണ് കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയ്ക്ക് രൂപംകൊടുത്തത്. ബി.ജെ.പി ദേശീയ നേതൃത്വം കൈമാറിയ ലിസ്റ്റിലുള്ളവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രാജ് ഭവനില്‍ ഇന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിസ്ഥാനം മോഹിച്ച 12 ഓളം പേര്‍ വിട്ടുനിന്നിരുന്നു. അവസരം നല്‍കാത്തതിലുള്ള അതൃപ്തി ചിലര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

bjp leaders was caught watching porn in assembly house enters karnataka cabinet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  8 minutes ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  11 minutes ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  21 minutes ago
No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  22 minutes ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  41 minutes ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  an hour ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  an hour ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  2 hours ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  2 hours ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  2 hours ago