HOME
DETAILS

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

  
Web Desk
March 07, 2026 | 8:01 AM

Gulf Countries weigh pulling investments from US as war impacts budget

റിയാദ്/ദുബൈ: അമേരിക്കയും ഇസ്‌റാഈലും ഒരു വശത്തും ഇറാന്‍ മറുവശത്തുമായി നടക്കുന്ന യുദ്ധം പശ്ചിമേഷ്യയുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, അമേരിക്കയിലുള്ള തങ്ങളുടെ ശതകോടികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനോ ഭാവി നിക്ഷേപങ്ങള്‍ വെട്ടിച്ചുരുക്കാനോ സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ പ്രധാന ഗള്‍ഫ് സമ്പദ്‌വ്യവസ്ഥകള്‍ ആലോചിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കാനുള്ളശ നീക്കം യു.എസ് തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന പരാതി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ട്. ആക്രമണത്തെക്കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും പ്രതിരോധിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നുമുള്ള പരാതിയാണ് ഗള്‍ഫ് മേഖലയ്ക്കുള്ളത്. യു.എസിന്റെയും ഇസ്‌റാഈലിന്റെയും ആക്രമണത്തിനുള്ളപ്രത്യാക്രമണമായി ഇറാന്‍ ലക്ഷ്യംവയ്ക്കുന്നത് ഗള്‍ഫ് മേഖലയെയാണ്. എന്നാല്‍ ഇറാന്റെ ആക്രമണത്തെ തനിച്ച് പ്രതിരോധിക്കേണ്ട സാഹചര്യമാണ് ഗള്‍ഫു രാഷ്ട്രങ്ങള്‍ക്കുള്ളത്. ഈ സാഹചര്യം വഞ്ചനാപരമാണെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്.

യുദ്ധം ഗള്‍ഫ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു

യുദ്ധം കേവലം അതിര്‍ത്തികളിലെ സംഘര്‍ഷം എന്നതിലുപരി, ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സിരകളെയാണ് മുറിക്കുന്നത്. പ്രധാനമായും നാല് തലങ്ങളിലാണ് ഈ ആഘാതം അനുഭവപ്പെടുന്നത്:
1. വരുമാനത്തിലെ ഇടിവും ഗതാഗത സ്തംഭനവും: ലോകത്തെ അഞ്ചിലൊന്ന് എണ്ണയും വാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. പത്ത് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതോടെ ഊര്‍ജ്ജ കയറ്റുമതി വലിയ പ്രതിസന്ധിയിലായി.
2. നേരിട്ടുള്ള ആക്രമണങ്ങള്‍: ലോകത്തെ രണ്ടാമത്തെ വലിയ എല്‍.എന്‍.ജി ഉല്‍പ്പാദകരായ ഖത്തറിന്റെ പ്രധാന പ്ലാന്റിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. സഊദിയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്കും നേരെ ആക്രമണമുണ്ടായി.
3. ടൂറിസം - വ്യോമയാന മേഖലകളുടെ തകര്‍ച്ച: യു.എസ് സൈനിക താവളങ്ങള്‍ക്കും എംബസികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെയുള്ള ഇറാന്‍ ആക്രമണങ്ങള്‍ മേഖലയിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. ഇത് ടൂറിസം, വ്യോമയാന മേഖലകളെ സാരമായി ബാധിച്ചു.
4. വര്‍ദ്ധിക്കുന്ന പ്രതിരോധ ചെലവുകള്‍: ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തേണ്ടി വന്നു. ഇത് മറ്റ് വികസന പദ്ധതികളെയും നിക്ഷേപങ്ങളെയും ബാധിക്കുന്നു.

എന്താണ് 'ഫോഴ്‌സ് മെഷര്‍' 

ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നത് നിലവിലുള്ള നിക്ഷേപ കരാറുകളില്‍ 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ കഴിയുമോ എന്നാണ്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ (യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ) കാരണം ഒരു കക്ഷിക്ക് കരാര്‍ പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിയമപരമായ പരിരക്ഷ നല്‍കുന്ന വ്യവസ്ഥയാണിത്. ഇത് പ്രയോഗിച്ചാല്‍, പിഴകളില്ലാതെ തന്നെ അമേരിക്കന്‍ കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കാനോ മരവിപ്പിക്കാനോ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കും. വിദേശ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും നല്‍കിയ നിക്ഷേപ വാഗ്ദാനങ്ങള്‍, സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പുകള്‍, ഓഹരി വില്‍പ്പനകള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.

യു.എസില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ളത് ഭീമന്‍ നിക്ഷേപം

ലോകത്തെ ഏറ്റവും വലിയ പരമാധികാര നിക്ഷേപ നിധികള്‍ കൈകാര്യം ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. അമേരിക്കന്‍ വിപണിയില്‍, പ്രത്യേകിച്ച് ടെക്‌നോളജി, റിയല്‍ എസ്റ്റേറ്റ്, ട്രഷറി ബോണ്ടുകള്‍ എന്നീ മേഖലകളില്‍ ഇവരുടെ സാന്നിധ്യം നിര്‍ണ്ണായകമാണ്. ട്രംപിന്റെ കഴിഞ്ഞ ഗള്‍ഫ് സന്ദര്‍ശനത്തിന് പിന്നാലെ ബില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയിരുന്നത്. 

സഊദി അറേബ്യ : ഏകദേശം 925 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് അമേരിക്കയില്‍ വലിയ നിക്ഷേപങ്ങളുണ്ട്. ഉബര്‍, ലൂസിഡ് മോട്ടോഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍, ഇലക്ട്രോണിക് ആര്‍ട്‌സ് എന്നിവയിലെല്ലാം സഊദിക്ക് വലിയ ഓഹരികളുണ്ട്. ഇതിനുപുറമെ, 140 ബില്യണ്‍ ഡോളറിലധികം അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളിലും സഊദി നിക്ഷേപിച്ചിട്ടുണ്ട്.

യു.എ.ഇ : ഏകദേശം 1.5 ട്രില്യണ്‍ ഡോളറിലധികം വരുന്ന സംയുക്ത ആസ്തിയാണ് യു.എ.ഇയുടെ നിക്ഷേപ ഫണ്ടുകള്‍ക്കുള്ളത്. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും, എ.ഐ, മൈക്രോസോഫ്റ്റ്, ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ എന്നിവയിലുമാണ് പ്രധാന നിക്ഷേപങ്ങള്‍.

കുവൈത്ത്: ലോകത്തിലെ ഏറ്റവും പഴയ നിക്ഷേപ നിധിയായ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റിക്ക് (കെ.ഐ.എ) ഏകദേശം 980 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. അമേരിക്കന്‍ ഇന്‍ഡെക്‌സ് ഫണ്ടുകളിലും ബാങ്കിംഗ് മേഖലയിലുമാണ് കുവൈത്തിന്റെ ഭൂരിഭാഗം നിക്ഷേപങ്ങളും.

ഖത്തര്‍: 510 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി (ക്യു.ഐ.എ) അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ്, സ്‌പോര്‍ട്‌സ്, എല്‍.എന്‍.ജി ടെര്‍മിനലുകള്‍ എന്നിവയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഉടമകളായ കമ്പനിയിലും ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.

 

രാജ്യം പ്രധാന നിക്ഷേപ സ്ഥാപനം ആകെ ആസ്തി (ഏകദേശം) യു.എസ് നിക്ഷേപ വിഹിതം/വിഭാഗം
സഊദി അറേബ്യ PIF (Public Investment Fund) $925 ബില്യണ്‍ യു.എസ് ട്രഷറി ബോണ്ടുകള്‍, ലൂസിഡ് മോട്ടോഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍, ഉബര്‍, ടെക് കമ്പനികള്‍.
യു.എ.ഇ ADIA, Mubadala $1.5 ട്രില്യണ്‍ (സംയുക്തം) യു.എസ് റിയല്‍ എസ്റ്റേറ്റ്, മൈക്രോസോഫ്റ്റ് (AI), ആഗോള ചിപ്പ് നിര്‍മ്മാണം.
കുവൈത്ത് KIA (Kuwait Investment Authority) $980 ബില്യണ്‍ യു.എസ് ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ബാങ്കിംഗ് മേഖല.
ഖത്തര്‍ QIA (Qatar Investment Authority) $510 ബില്യണ്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, യു.എസ് എല്‍.എന്‍.ജി ടെര്‍മിനലുകള്‍, സ്പോര്‍ട്സ്.

 

സാമ്പത്തിക നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം

ഈ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഈ നീക്കം ഇതിനകം തന്നെ വൈറ്റ് ഹൗസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന് നയതന്ത്രപരമായ അന്ത്യം കാണാനും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ സാമ്പത്തിക നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

ഉയരുന്ന പരസ്യ വിമര്‍ശനങ്ങള്‍

ഗള്‍ഫ് ഭരണകൂടങ്ങള്‍ക്ക് പുറമെ, വ്യവസായ പ്രമുഖരും അമേരിക്കന്‍ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പ്രമുഖ യു.എ.ഇ

വ്യവസായി ഖലഫ് അഹ്മദ് അല്‍ ഹബ്തൂര്‍ എക്‌സില്‍ ട്രംപിനെ നേരിട്ട് ടാഗ് ചെയ്ത് ചോദിച്ചതിങ്ങനെയാണ്:

'ഞങ്ങളുടെ മേഖലയെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്? കാഞ്ചി വലിക്കുന്നതിന് മുമ്പ് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങള്‍ കണക്കുകൂട്ടിയോ? ഈ യുദ്ധം ആദ്യം ബാധിക്കുന്നത് ഈ മേഖലയിലെ രാജ്യങ്ങളെ തന്നെയാണെന്ന് നിങ്ങള്‍ ചിന്തിച്ചോ? ഗാസ പുനര്‍നിര്‍മ്മാണത്തിനും സമാധാന പദ്ധതികള്‍ക്കുമായി ഞങ്ങള്‍ നല്‍കിയ കോടിക്കണക്കിന് ഡോളര്‍ സമാധാനത്തിനാണോ അതോ ഞങ്ങളെ തന്നെ അപകടത്തിലാക്കുന്ന യുദ്ധത്തിനാണോ ഉപയോഗിക്കുന്നത്?'

Three of the four major Gulf economies – Saudi Arabia, the United Arab Emirates (UAE), Kuwait and Qatar – have quietly begun reviewing whether they can invoke force majeure clauses in existing contracts and scale back future investment commitments.  Energy revenues have fallen sharply, shipping through the Strait of Hormuz (through which a fifth of the world’s oil and gas passes) has ground to a halt with at least 10 tankers struck, defence spending has spiked and Iranian strikes on US bases, embassies, airports, hotels and residential buildings have damaged tourism and aviation across the region.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  10 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  10 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  10 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  10 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  10 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  10 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  10 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  10 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  10 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  10 days ago