HOME
DETAILS

പാക്കോയി പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍; പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

  
March 07, 2026 | 8:28 AM

Clash Breaks Out During Pakkoyi Bridge Inauguration Over Firecracker Dispute

 

കോഴിക്കോട്: വാണിമേലില്‍ പാക്കോയി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. 2018ലെ പ്രളയത്തില്‍ തകര്‍ന്ന് പുനര്‍നിര്‍മ്മിച്ച പാലം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നരിപ്പറ്റ പഞ്ചായത്ത് ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ പാലം ഉദ്ഘാടനം ചെയ്യുന്നതിനെച്ചൊല്ലി പ്രദേശത്ത് നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വാണിമേല്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നരിപ്പറ്റ ഭാഗത്തെ റോഡ് പണി അപൂര്‍ണമായി കിടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ പ്രതിഷേധം നടന്ന നരിപ്പറ്റ ഭാഗത്ത് ചിലര്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് പെട്ടെന്നുള്ള സംഘര്‍ഷത്തിന് കാരണമായത്. ഇത് പ്രതിഷേധക്കാര്‍ തടഞ്ഞതോടെ ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് വലിയ തോതിലുള്ള കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങുകയുമായിരുന്നു. റോഡ് പണി പൂര്‍ത്തിയാക്കാത്തതിലെ അതൃപ്തിയും രാഷ്ട്രീയപരമായ തര്‍ക്കങ്ങളുമാണ് പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷമായി മാറിയത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നു.

The inauguration of the Pakkoyi bridge in Kozhikode turned into a violent physical brawl between two groups of locals following a dispute over bursting firecrackers amid protests against the incomplete approach road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  15 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  15 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  15 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  15 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  15 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  15 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  15 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  15 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  15 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  15 days ago