നവീകരിച്ച പള്ളിക്കുളത്തിന്റെ നടപ്പാത ഇടിഞ്ഞുതാണു
പരപ്പനങ്ങാടി: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന അരയന്‍കടപ്പുറം മിസ്ബാഹുല്‍ ഹുദാ മദ്‌റസയുടെ പരിസരത്തെ നൂറിലേറെ വര്‍ഷം പഴക്കമുള്ള പള്ളിക്കുളത്തിന്നരികിലെ നടപ്പാത ഇടിഞ്ഞുതാണത് പരിസരവാസികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്കിടെയാണ് ഒരു ഭാഗം ഇടിഞ്ഞത്.
അരയന്‍കടപ്പുറം അഞ്ചുമന്‍ ഇമ്ദാദുല്‍ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്ന കുളം വര്‍ഷങ്ങളായി വൃത്തിഹീനമായികിടക്കുകയായിരുന്നു. മഹല്ല് കമ്മിറ്റിയുടെയും തീരദേശ മുസ്‌ലിം യൂത്ത് ലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും തീരദേശ ഐ.യു.എം.എല്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയില്‍ മൂന്നാഴ്ച്ച മുമ്പാണ് കുളം ശുചീകരണം നടന്നത്.
ജെ.സി.ബി ഉപയോഗിച്ച് കുളത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്യുമ്പോള്‍ മണ്ണ് താഴേക്കു വലിഞ്ഞതാകാം ഇടിവിന് കാരണമെന്നാണ് പറയുന്നത്. കുളത്തിന്റെ പടികള്‍ തള്ളിയ നിലയിലാണ്. മഴ ശക്തമായാല്‍ കുളം പൂര്‍ണമായും തകരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. തൊട്ടടുത്തുള്ള മദ്‌റസ കെട്ടിടവും ചുറ്റുമുള്ള വീട്ടുകാരും ഭീഷണിയിലാണ്. പ്രദേശം പി.കെ അബ്ദുറബ്ബ് എം.എല്‍.എ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."