മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന്
അമ്പലവയല്‍: സുല്‍ത്താന്‍ ബത്തേരി കരിവള്ളിക്കുന്ന് വടചിറ കുറുമകോളനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംസ്കരണ പ്ലാന്റ് ജനസാന്ദ്രത കുറഞ്ഞ നഗരസഭയുടെ കൈവശമുള്ള മറ്റേതെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണമെന്ന് കേരള കുറുമന് സമാജം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റില്‍ മാലിന്യം സംസ്കരിക്കാത്തതിനാല്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
ഇതിനടുത്ത് സ്ഥിതിചെയ്യുന്ന കുടിവെള്ള സംഭരണിയില്‍ നിന്നാണ് കോളനിയിലെ മുപ്പതോളം വരുന്ന കുടുംബങ്ങള്‍ വെള്ളം ഉപയോഗിക്കുന്നതെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും കമ്മിറ്റി ആരോപിച്ചു. കുറുമന് സമാജം പ്രസിഡന്റ് വി. കാര്വര്ണന്, ഡോ. കെ. പ്രഭാകരന്, ബി. കുഞ്ഞിരാമന്, എടക്കല്‍ മോഹനന്, ബാബു താഴത്തുവയല്‍, ശിവദാസന്‍ തമ്പി, കൃഷ്ണന്, പ്രീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."