HOME
DETAILS
MAL
ലുങ്കി ധരിച്ചതിന് ബിഹാര്‍ സ്വദേശികള്‍ക്ക് മര്‍ദനം
backup
October 18 2018 | 02:10 AM
വഡോദര: ലുങ്കി ധരിച്ച് മര്യാദയില്ലാതെ ഇരുന്നുവെന്നാരോപിച്ച് ഗുജറാത്തില്‍ ഏഴ് ബിഹാര്‍ സ്വദേശികളെ മര്‍ദിച്ചവശരാക്കി. സംഭവത്തില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ സാമയില്‍ വച്ചാണ് ബിഹാര്‍ സ്വദേശികള്‍ക്ക് മര്‍ദനമേറ്റത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനത്തുള്ളവര്ക്കുനേരെ ഗുജറാത്തില്‍ വ്യാപക അക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ഏറെക്കുറെ അവസാനിച്ചുവെന്ന് കരുതുന്നതിനിടയിലാണ് ബിഹാര്‍ സ്വദേശികള്‍ക്കുനേരെ വീണ്ടും അക്രമമുണ്ടായത്. അതേസമയം അക്രമം ഒറ്റപ്പെട്ടതാണെന്ന് വഡോദര പൊലിസ് കമ്മിഷനര്‍ അനപം സിങ് ഗലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."