വൈന്‍ നിര്‍മാണം: ബിഷപ്പിന്റെ അപേക്ഷ എക്സൈസ് തള്ളി
തിരുവനന്തപുരം: വൈന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി തേടി ലത്തീന്‍ അതിരൂപത നല്കിയ അപേക്ഷ എക്സൈസ് തള്ളി.
തിരുവനന്തപുരം ലാറ്റിന്‍ കാത്തലിക് ആര്‍ച്ച് ബിഷപ് എം.സൂസെപാക്യം കഴിഞ്ഞ എപ്രിലിലാണ് അപേക്ഷ നല്‍കിയത്. നിലവില്‍ 250 ലിറ്റര്‍ വൈനാണ് ഉല്പാദിപ്പിക്കുന്നത്. ഇത് 2,500 ലിറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. തന്റെ അതിരൂപതയ്ക്കുകീഴില് രണ്ടു ബിഷപ്പുമാര്‍ ഉള്‍പ്പെടെ 408 പുരോഹിതരും 176 ഇടവക പുരോഹിതരും അവരുടെ അസിസ്റ്റന്റുമാരും 130 മതപരമായ കാര്യങ്ങള്‍ ചെയ്യുന്ന പുരോഹിതരുമുണ്ട്.
ഇവര്‍ക്ക് മാസം രണ്ടു ലിറ്റര്‍ വൈന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വേണം. അതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. മദ്യശാലകള്‍ തുറക്കുന്നതിനെതിരേ ശക്തമായി രംഗത്തുള്ള സംഘടനയാണ് സൂസെപാക്യത്തിന്റെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധ സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."