സംഘ്പരിവാരിന്റെ പ്രചാരണം ഏറ്റെടുത്ത സൂര്യന്‍ ഭട്ടതിരിപ്പാട് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുക്കരുതെന്ന് പോസ്റ്റിട്ടു; കോടതി അദ്ദേഹത്തെ വിളിച്ചുവരുത്തി 25,000 രൂപ പിഴയിട്ടു
കോട്ടയം: പ്രളയത്തെ അജീവിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ തുടങ്ങിയ ദുരിതാശ്വാസ ഫണ്ടിനെതിരെ തുടക്കം മുതല്‍ തന്നെ പ്രചാരണം നടത്തിവരികയായിരുന്നു സോഷ്യല്‍മീഡിയ വഴി സംഘ്പരിവാര്‍. പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നടക്കമുള്ള പ്രചരണമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അടക്കം നടന്നത്. ഇത്തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നടന്ന സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്തുവന്നിരുന്നു.
എന്നാല്‍, ഈ പ്രചാരണം ഏറ്റുപിടിച്ച കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് കിട്ടിയത് എട്ടിന്റെ പണി. അദ്ദേഹത്തെ വിളിച്ചുവരുത്തിയ കോടതി, 25,000 രൂപ പിഴയടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മറ്റു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പാത്തും പതുങ്ങിയുമാണ് പ്രചാരണം നടത്തിയത് എങ്കില്‍ സൂര്യന്‍ ഫേസ്ബുക്കില്‍ പരസ്യമായാണ് ദുരിതാശ്വാസ ഫണ്ടിനെതിരെ പ്രചാരണം നടത്തിയത്. പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലിസാണ് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗാന്ധി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.പി.സി 153, കേരള പൊലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. പരാതിയെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതിക്കാരന്‍ കേസില്‍ ഉറച്ചുനിന്നു. ഇതോടെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ വിളിപ്പിച്ചു. 25000 രൂപ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ഒരുക്കിയാല്‍ ജാമ്യംനല്‍കാമെന്ന് കോടതി അറിയിക്കുകയും ചെയ്തു. ഇത് അനുസരിച്ചതോടെയാണ് ഏറ്റുമാനൂര്‍ കോടതിയില്‍നിന്ന് സൂര്യന് ഇറങ്ങാനായത്.
bail to suryan, who campaigned against Chief Minister's Relief Fund./ #flood
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."